ബുണ്ടസ് ലീഗ് കിരീടം ബയേണ്‍ നിലനിര്‍ത്തി
ഫ്രാങ്ക്ഫർട് എൻട്രാക്ടിനെതിരേ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ നേടിയാണ് ബയേണ്‍ കിരീടം നിലനിര്‍ത്തിയത്

ജർമൻ ബുണ്ടസ് ലീഗ് ഫുട്‌ബോള്‍ കിരീടം നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് നിലനിര്‍ത്തി. ഫ്രാങ്ക്ഫർട് എൻട്രാക്ടിനെതിരേ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ നേടിയാണ് ബയേണ്‍ കിരീടം നിലനിര്‍ത്തിയത്. നാലാം മിനുട്ടില്‍ കിങ്സ്ലി കോമന്‍റെ ഗോളോടെ തുടങ്ങിയ ബയേണ്‍ പിന്നീട് രണ്ടാം പകുതിയിലാണ് ബാക്കി നാല് ഗോളുകളുമടിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫ്രാങ്ക്ഫർടിന്‍റെ സെബാസ്റ്റ്യന്‍ ഹെല്ലര്‍ ഗോള്‍ മടക്കിയെങ്കിലും ഡേവിഡ് അലബ (53'), സാഞ്ചെസ് (58'), ഫ്രാങ്ക് റിബറി (72'), ആര്യന്‍ റോബന്‍ (78') വിജയം ഉറപ്പിക്കുകയായിരുന്നു. 78 പോയന്‍റാണ് ലീഗില്‍ ബയേണ്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ മോൺചെൻ ഗ്ലാഡ്ബാക്കിനെതിരെ ഡോട്ട്മുണ്‍ഡ് ജയിച്ചെങ്കിലും ബയേണ്‍ തോല്‍ക്കാത്തതിനാല്‍ 76 പോയന്‍റ് നേടി രണ്ടാം സ്ഥാനക്കാരാകാനേ സാധിച്ചുള്ളൂ.
Adjust Story Font
16

