‘പടിയിറങ്ങാന്‍ സമയമായി’, സിറ്റി വിട്ട് കമ്പനി
ഭാവി തീരുമാനങ്ങളെക്കുറിച്ച് വിശദമായി മറ്റൊരു കത്ത് എഴുതുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി 11 വര്‍ഷം ജഴ്സിയണിഞ്ഞ വിന്‍സെന്‍റ് കമ്പനി ടീം വിട്ടു. ഇന്നലെ എഫ്.എ കപ്പ് കിരീടനേട്ടത്തിന് പിന്നാലെയാണ് ക്യാപ്റ്റന്‍റെ വിടവാങ്ങല്‍ പ്രഖ്യാപനം. ഈ സീസണില്‍ പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ് എന്നിവ നേടി റെക്കോഡ് നേട്ടത്തിന്‍റെ ഉടമയാണ് സിറ്റി.
"അവിശ്വസനീയമായ ഒരു സീസണിന്‍റെ സമാപനമാണ് നമ്മള്‍ കണ്ടത്. നീല ജഴ്സിയിൽ എന്റെ പതിനൊന്നാം വർഷം. ഞാൻ ഈ എഴുതുന്നത് എനിക്ക് തന്നെ വിശ്വസിക്കാനാകുന്നില്ല... ഇപ്പോള്‍ എനിക്ക് പോകാനുള്ള സമയമായി" ആരാധകർക്കുള്ള തുറന്ന കത്തിൽ കമ്പനി എഴുതുന്നു. എന്നാൽ, ഭാവി തീരുമാനങ്ങളെക്കുറിച്ച് വിശദമായി മറ്റൊരു കത്ത് എഴുതുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്.

2008ൽ ഹാംബർഗർ ക്ലബ്ബിൽ നിന്നാണ് താരം സിറ്റിയിൽ എത്തുന്നത്. സിറ്റിക്ക് വേണ്ടി 360 മത്സരങ്ങൾ കളിച്ച കമ്പനി 4 പ്രീമിയർ ലീഗ് കിരീടങ്ങളും, 2 എഫ് എ കപ്പും, 4 ലീഗ് കപ്പും, 2 കമ്മ്യുണിറ്റി ഷീൽഡ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
Adjust Story Font
16

