Quantcast

‘ഹോം കമിങ്ങ്’; ചാമ്പ്യന്‍സ് ലീഗ് കിരീടം ലിവര്‍പ്പൂളിന്

സ്പെയിനിലെ മാഡ്രിഡിൽ മത്സരത്തിന് വിസിലൂതി രണ്ടാം മിനിറ്റിൽ തന്നെ ടോട്ടനം വല കുലുക്കിയാണ് ലിവർപൂൾ തുടങ്ങിയത്

MediaOne Logo

Web Desk

  • Published:

    2 Jun 2019 3:01 AM IST

‘ഹോം കമിങ്ങ്’; ചാമ്പ്യന്‍സ് ലീഗ് കിരീടം ലിവര്‍പ്പൂളിന്
X

കലാശക്കളിക്കൊടുവിൽ ടോട്ടനത്തെ മലര്‍ത്തിയടിച്ച് ചാമ്പ്യൻസ് ലീഗ് ജേതാക്കളായി ലിവർപൂൾ. ടോട്ടനം ഹോട്ട്സപറിനെ എതിരില്ലാത്ത രണ്ട്
ഗോളുകൾക്ക് തകർത്താണ് ലിവർപൂൾ തങ്ങളുടെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്.

സ്പെയിനിലെ മാഡ്രിഡിൽ മത്സരത്തിന് വിസിലൂതി രണ്ടാം മിനിറ്റിൽ തന്നെ ടോട്ടനം വല കുലുക്കിയാണ് ലിവർപൂൾ തുടങ്ങിയത്. പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് സാദിയോ മാനെ എടുത്ത കിക്ക് ടോട്ടനത്തിന്റെ സിസോകോ കെെകൊണ്ട് തടഞ്ഞതിന് ലഭിച്ച പെനാൽറ്റി മുഹമ്മദ് സലാഹ് ഗോളാക്കുകയായിരുന്നു.

തുടക്കത്തിൽ അപ്രതീക്ഷിതമായി ലഭിച്ച അടിയെ തുടർന്ന് ഉണർന്ന് കളിച്ച ടോട്ടനം, നിരവധി തവണയാണ് ലിവർപൂൾ ഗോൾ മുഖത്തേക്ക് ഇരച്ച് കയറിയത്. എന്നാൽ ഗോൾ പോസ്റ്റിന് കീഴിലെ അലിസണിന്റെ മിന്നും പ്രകടനം ലിവർപൂളിനെ വിജയതീരത്തെത്തിക്കുകയായിരുന്നു. എഴുപത്തൊമ്പ‌താം മിനുട്ടില്‍ ലുക്കാസ് മൌറ‌യും സോണും മാറി മാറി ഗോള്‍ മുഖ‌ത്തേക്ക് നിറ‌യൊഴിച്ചെങ്കിലും അലിസ‌ണെ മറികടന്ന് ലക്ഷ്യം കാണാൻ ടോട്ടനത്തിനായില്ല.

ഇതിനിടെ, ടോട്ടനത്തിന്റെ തുടർച്ചയായുള്ള ആക്രമണത്തിനിടെ മത്സരത്തിന്റെ 87ാം മിനിറ്റിൽ വന്ന് കിട്ടിയ അവസരം ഗോളാക്കി മാറ്റി ഡീവോക് ഓറീജി ടോട്ടനത്തിന്റെ പെട്ടിയിൽ അവസാന ആണി അടിച്ചു കയറ്റുകയായിരുന്നു. ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പിന്റെ മൂന്നാം ചാമ്പ്യൻസ് ലീഗ് ഫെെനലും കന്നി കിരീടവുമാണ് ഇത്.

TAGS :

Next Story