കോപ്പ കൊത്തിപ്പറക്കാന്‍ കാനറികള്‍
ഇനിയും കാത്തിരിക്കാന്‍ ബ്രസീലുകാര്‍ക്കാവില്ല. 2014 ലെ ബെലോഹെറിസോണ്ട ദുരന്തത്തില്‍ നിന്നും ആ രാജ്യം ഇനിയും മുക്തരായിട്ടില്ല, മുറിവുണക്കുമെന്ന് കരുതിയപ്പോഴൊക്കെ ചോരപൊടിഞ്ഞു.

സ്വന്തം നാട്ടില്‍ കോപ്പ അമേരിക്ക കിരീടം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബ്രസീല്‍. 2007 ലാണ് കാനറികള്‍ ഒടുവിലായി കിരീടം നേടിയത്. സൂപ്പര്‍ താരം നെയ്മറിന്റെ അഭാവത്തില്‍ കുട്ടീഞ്ഞോയും ഗാബിയും അടക്കമുള്ളവര്‍ ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് കോച്ച് ടിറ്റെ.
ഇനിയും കാത്തിരിക്കാന്‍ ബ്രസീലുകാര്‍ക്കാവില്ല. 2014 ലെ ബെലോഹെറിസോണ്ട ദുരന്തത്തില്‍ നിന്നും ആ രാജ്യം ഇനിയും മുക്തരായിട്ടില്ല, മുറിവുണക്കുമെന്ന് കരുതിയപ്പോഴൊക്കെ ചോരപൊടിഞ്ഞു. 2015 ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ തോറ്റു, 2015ലും 2016ലും നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റുകളില്‍ നിരാശപ്പെടുത്തി. സ്വന്തം നാട്ടില്‍ രണ്ടുംകല്‍പ്പിച്ച് പോരിനിറങ്ങുന്പോള്‍ കപ്പിത്താനില്ലാതെ നടുക്കടലില്‍ ഉപേക്ഷിക്കപ്പെട്ട കപ്പലിന്റെ സ്ഥിതിയിലാണ് ബ്രസീല്‍.

നെയ്മര്‍ പരിക്കേറ്റ് പിന്മാറിയതോടെ മുന്നേറ്റ നിരയില്‍ ടിറ്റെ പുതിയ പരീക്ഷണങ്ങള്‍ക്ക് നിര്‍ബന്ധിതനാകും. സന്നാഹ മത്സരത്തില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം ടീമിനുണ്ട്. ക്ലബ് സീസണില്‍ നിറം മങ്ങിയ ഫിലിപ്പ് കുട്ടീഞ്ഞോ സന്നാഹ മത്സരത്തില്‍ ഫോം കണ്ടെത്തിയിട്ടുണ്ട്. ഹോണ്ടുറാസിനെതിരെ രണ്ട് ഗോള്‍ കുട്ടീഞ്ഞോയുടെ സംഭാവനയായിരുന്നു. ലിവര്‍പൂളിന്റെ ഫെര്‍മീഞ്ഞോ, ചെല്‍സിയുടെ ഗബ്രിയേല്‍ ജീസസ്, റിച്ചാള്‍സണ്‍, ഡേവിഡ് നേരെസ് .... നെയ്മറില്ലെങ്കിലും ബ്രസീല്‍ ആക്രമണത്തിന്റെ തീവ്രതയ്ക്ക് കുറവുണ്ടാകില്ല.
എന്നാല്‍ കളി മെനയുന്ന ഒരു പ്ലേ മേക്കറുടെ അഭാവം ടീമില്‍ നിഴലിക്കും. ആര്‍തറിന്റെ പരിക്ക് കൂടിയായതോടെ ടിറ്റെക്ക് കാര്യമായ വിഭവങ്ങളില്ല. നെയ്മറിന്റെ പകരക്കാരനായ വില്യം കൂടി എത്തുന്നത് കുട്ടീഞ്ഞോ നയിക്കുന്ന മധ്യനിരക്കും കരുത്ത് പകരും. ഫെര്‍ണാണ്ടീഞ്ഞോയും കസമീറോയുമാണ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോള്‍ നിര്‍വഹിക്കാനുള്ളത്. നായകന്‍ ഡാനി ആല്‍വ്സ്, തിയാഗോ സില്‍വ, മിറാന്‍ഡ. മാര്‍ക്വിഞ്ഞോസ്, ഫിലിപ് ലൂയിസ്, അലക്സാണ്‍ഡ്രോ... പ്രതിരോധത്തില്‍ ബ്രസീലിന് പേടിക്കാനില്ല.

ക്രോസ് ബാറിന് കീഴിലാണ് ബ്രസീലിന്റെ യഥാര്‍ഥ കരുത്ത്. ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കറും മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേഴ്സണും അവസരം കാത്തുനില്‍ക്കുന്നു, അലിസണ്‍ തന്നെയാകും ടിറ്റെയുടെ ആദ്യ ചോയ്സ്. ശനിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ 6 മണിക്ക് ബൊളീവിയയുമായാണ് ബ്രസീലിന്റെ ആദ്യമത്സരം. പെറുവും വെനിസ്വേലയുമാണ് എ ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
Adjust Story Font
16

