Quantcast

കോപ്പ അമേരിക്ക; പരാഗ്വയെ സമനിലയില്‍ തളച്ച് ഖത്തര്‍ 

കോപ്പ അമേരിക്കയില്‍ പരാഗ്വയെ സമനിലയില്‍ തളച്ച് ഖത്തര്‍. മരക്കാന സ്റ്റേ‍ഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി

MediaOne Logo

Web Desk

  • Published:

    17 Jun 2019 7:41 AM IST

കോപ്പ അമേരിക്ക; പരാഗ്വയെ സമനിലയില്‍ തളച്ച് ഖത്തര്‍ 
X

കോപ്പ അമേരിക്കയില്‍ പരാഗ്വയെ സമനിലയില്‍ തളച്ച് ഖത്തര്‍. മരക്കാന സ്റ്റേ‍ഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഖത്തറിന്‍റെ തിരിച്ച് വരവ്. കോപ്പയിലെ അരങ്ങേറ്റം മോശമാക്കിയില്ല ഖത്തര്‍. കരുത്തരായ പരാഗ്വയെ സമനിലയില്‍ തളച്ചുകൊണ്ട് അവര്‍ തുടങ്ങി.

കളി ചൂട് പിടിക്കും മുന്‍പ് ലഭിച്ച പെനാല്‍റ്റിയിലൂടെ ആദ്യം പരാഗ്വെ മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഡെറിസ് ഗോണ്‍സാലസ് ഒരു സുന്ദരന്‍ ലോങ് റേഞ്ചറിലൂടെ ലീഡ് രണ്ടാക്കി. പക്ഷേ തോല്‍ക്കാന്‍ ഒരുക്കമല്ലായിരുന്നു ഖത്തര്‍.

അവര്‍ കരുത്തോടെ പന്ത് തട്ടി. അറുപത്തിയെട്ടാം മിനിട്ടില്‍ ആദ്യ ഫലം. അല്‍മോയസ് അലിയുടെ ഷോട്ട് വലയിലേക്ക് വളഞ്ഞിറങ്ങി. ഏറെ വൈകാതെ സമനില ഗോള്‍. ബൗലേം കൗക്കിയുടെ ഫിനിഷ്. ആദ്യ മത്സരത്തിലൂടെ ഖത്തര്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. തങ്ങള്‍ വെറുതെ സാന്നിധ്യമറിയിച്ച് മടങ്ങാന്‍ വന്നവരല്ലെന്ന മുന്നറിയിപ്പ്..

TAGS :

Next Story