Quantcast

കോപ്പയില്‍ കാനറികള്‍ക്ക് നാളെ രണ്ടാം അങ്കം

ആദ്യ മത്സരത്തിലെ ആധികാരിക ജയത്തിന്റെ ആവേശത്തിലാണ് ആതിഥേയര്‍. വെനസ്വെല എതിരാളികളായി എത്തുന്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്രസീലിന്റെ ചിന്തകളില്‍ ഇല്ല. 

MediaOne Logo

Web Desk

  • Published:

    18 Jun 2019 10:25 AM IST

കോപ്പയില്‍ കാനറികള്‍ക്ക് നാളെ രണ്ടാം അങ്കം
X

കോപ്പ അമേരിക്കയില്‍ ബ്രസീല്‍ നാളെ രണ്ടാം അങ്കത്തിന് ഇറങ്ങും. ഫോണ്ടിനോവ അരീനയില്‍ നടക്കുന്ന മത്സരത്തില്‍ വെനസ്വെലയാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ പെറു-ബൊളീവിയയെ നേരിടും.

ആദ്യ മത്സരത്തിലെ ആധികാരിക ജയത്തിന്റെ ആവേശത്തിലാണ് ആതിഥേയര്‍. വെനസ്വെല എതിരാളികളായി എത്തുന്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്രസീലിന്റെ ചിന്തകളില്‍ ഇല്ല. നെയ്മറുടെ അഭാവം ബാധിക്കാത്ത രീതിയില്‍ പന്ത് തട്ടുന്നുണ്ട് അവര്‍. കുട്ടീഞ്ഞോയുടെ മിന്നും ഫോമിലാണ് കാനറികളുടെ പ്രതീക്ഷ. കു‍ട്ടീഞ്ഞോയ്ക്കൊപ്പം മധ്യനിര ഭരിക്കാന്‍ കസെമീറോ അടക്കമുള്ള താരങ്ങള്‍. മുന്നേറ്റത്തില്‍ ഫിര്‍മീഞ്ഞോയും പകരക്കാരുടെ റോളില്‍ ജീസസും എവര്‍ട്ടണും. തിയാഗോ സില്‍വയും ഡാനി ആല്‍വ്സുമുള്ള പ്രതിരോധത്തിലും ആശങ്കയില്ല.

മറുവശത്ത് പെറുവിനെ സമനിലയില്‍ തളച്ചുകൊണ്ടാണ് വെനസ്വെല എത്തുന്നത്. റിങ്കോണും മുറിലോയുമെല്ലാം ഉള്ള സംഘത്തെ എഴുതിത്തള്ളാനാകില്ല. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6 മണിക്കാണ് മത്സരം. പെറു-ബൊളീവിയ പോരാട്ടത്തില്‍, ഒരല്‍പ്പം മുന്‍തൂക്കം പെറുവിന് കല്‍പ്പിക്കപ്പെടുന്നു. പുലര്‍ച്ചെ 3 മണിക്കാണ് പെറു-ബൊളീവിയ പോരാട്ടം.

TAGS :

Next Story