Quantcast

ഇക്വഡോറിനെ പൂട്ടാന്‍ ചിലി

ഉറുഗ്വായോട് മറുപടിയില്ലാത്ത നാല് ഗോളിന് തോറ്റതിന്റെ ക്ഷീണം ഇക്വഡോറിനെ വിട്ടുമാറിയിട്ടില്ല. ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് അവര്‍. 

MediaOne Logo

Web Desk

  • Published:

    21 Jun 2019 10:45 AM IST

ഇക്വഡോറിനെ പൂട്ടാന്‍ ചിലി
X

കോപ്പാ അമേരിക്കയില്‍ നാളെ നിലവിലെ ചാമ്പ്യന്മാരായ ചിലി ഇക്വഡോറിനെ നേരിടും. ആദ്യ മത്സരം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കരുത്തരായ ചിലി. എന്നാല്‍ ഇക്വഡോര്‍ ഉറുഗ്വായോട് തോല്‍വി വഴങ്ങിയാണ് എത്തുന്നത്.

തുടര്‍ച്ചയായ മൂന്നാം കിരീടമാണ് ചിലി ലക്ഷ്യംവെക്കുന്നത്. ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തില്‍ ജപ്പാനെ മറുപടിയില്ലാത്ത നാല് ഗോളിന് തകര്‍ക്കാനും കഴിഞ്ഞു. അതേ ടീമിനെ തന്നെയാണ് ഇക്വഡോറിനെതിരെയും ഇറക്കുന്നത്. വിദാലും വര്‍ഗാസും സാഞ്ചസുമെല്ലാം കളിക്കും. 4-2-3-1 എന്ന ഫോര്‍മാറ്റിലാകും ചിലി മൈതാനത്തെത്തുക.

ഉറുഗ്വായോട് മറുപടിയില്ലാത്ത നാല് ഗോളിന് തോറ്റതിന്റെ ക്ഷീണം ഇക്വഡോറിനെ വിട്ടുമാറിയിട്ടില്ല. ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് അവര്‍. പരിക്കേറ്റ ജോസ് ക്വിന്ററോ ഈ മത്സരത്തില്‍ കളിക്കില്ല. മുന്നേറ്റത്തില്‍ അന്റോണിയോ വലന്‍സി, ഇന്നര്‍ വലന്‍സിയ, റോമാരിയോ ഇബാറ എന്നിവര്‍ക്കാകും സാധ്യത. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ചില മാറ്റങ്ങള്‍ ഉണ്ടാകും.

ഇരുടീമും 54 ആം തവണയാണ് നേര്‍ക്കുനേര്‍ വരുന്നത്. 2017 ഒക്ടോബറിലാണ് ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 2-1 ന് ചിലി മത്സരം നേടിയിരുന്നു. നാളെ പുലര്‍ച്ചെ 4.30 നാണ് മത്സരം.

TAGS :

Next Story