ബൊളീവിയയെ തോല്‍പിച്ച് വെനസ്വെല കോപ ക്വാര്‍ട്ടറില്‍
ഗ്രൂപ്പ് എയില്‍ നിന്ന് പരാജയമറിയാതെയാണ് വെനസ്വെല നോക്കൗട്ടിലെത്തുന്നത്.

ബൊളീവിയയെ തോല്‍പ്പിച്ച് വെനസ്വെലയും കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍. നിര്‍ണായക മത്സരത്തില്‍ 3-1 എന്ന സ്‌കോറിനായിരുന്നു വെനസ്വെലയുടെ ജയം. തോല്‍വിയോടെ ബൊളീവിയ പുറത്തായി.
ബ്രസീലിനെ തളച്ചതില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടു വെനസ്വെല. ബൊളീവിയന്‍ പ്രതിരോധത്തെ കീറിമുറിച്ച് അവര്‍ നോക്കൗട്ട് ടിക്കറ്റെടുത്തു. രണ്ടാം മിനിട്ടില്‍ തന്നെ മുന്നിലെത്തി വെനസ്വെല. ഡാര്‍വിന്‍ മച്ചീസിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മച്ചീസ് ലീഡ് രണ്ടാക്കി.
അതിനിടെ അരാഉസിലൂടെ ബൊളീവിയ ഒരു ഗോള്‍ മടക്കി. എന്നാല്‍ തൊട്ടുപിന്നാലെ മാര്‍ട്ടിനസിന്റെ ഹെഡര്‍ വലയില്‍ പതിച്ചതോടെ ബൊളീവിയയുടെ മോഹങ്ങള്‍ അവസാനിച്ചു. ഗ്രൂപ്പ് എയില്‍ നിന്ന് പരാജയമറിയാതെയാണ് വെനസ്വെല നോക്കൗട്ടിലെത്തുന്നത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് സമനിലയും ഒരു ജയവും.
Next Story
Adjust Story Font
16

