Quantcast

അര്‍ജന്റീനക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടം

പേരിനൊത്ത പ്രകടനം കളത്തില്‍ കണ്ടാല്‍, അര്‍ജന്റീനക്ക് ഖത്തര്‍ ഒരു എതിരാളികളേ ആവില്ല

MediaOne Logo

Web Desk

  • Published:

    23 Jun 2019 12:25 PM IST

അര്‍ജന്റീനക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടം
X

കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടം. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഖത്തറാണ് അര്‍ജന്റീനയുടെ എതിരാളികള്‍. തോറ്റാല്‍ മെസിയും സംഘവും ക്വാര്‍ട്ടര്‍ കാണാതെ പുറത്താകും. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ പരാഗ്വെയെ നേരിടും.

ये भी पà¥�ें- കോപ അമേരിക്ക; തോറ്റ് തുടങ്ങി മെസിപ്പട

ये भी पà¥�ें- ബ്രസീല്‍ കോപ അമേരിക്ക ക്വാര്‍ട്ടറില്‍

അര്‍ജന്റീന ആരാധകര്‍ ആശങ്കയിലാണ്. ആദ്യ മത്സരങ്ങള്‍ തന്നെ ആ ആശങ്കയ്ക്ക് കാരണം. കൊളംബിയയോട് തോറ്റു, പരാഗ്വെയോട് സമനില. ഗ്രൂപ്പില്‍ അവസാന സ്ഥാനത്ത്. ഇന്ന് ജയിച്ചില്ലെങ്കില്‍ അവര്‍ക്ക് മടങ്ങാം. ദേശീയ ജേഴ്‌സിയില്‍ ഒരു കിരീടമെന്ന മെസിയുടെ സ്വപ്നം, സ്വപ്നമായി ശേഷിക്കും. അതുകൊണ്ട് ആശങ്കകളെ അസ്ഥാനത്താക്കണം അര്‍ജന്റീനക്ക്. എതിരാളികള്‍ ഖത്തറാണ്. ഏഷ്യന്‍ ചാമ്പ്യന്‍മാര്‍. ആദ്യ രണ്ട് മത്സരങ്ങളും തരക്കേടില്ലാതെ കളിച്ചിട്ടുണ്ട് അവര്‍.

പക്ഷേ താരങ്ങള്‍ തിങ്ങിനിറഞ്ഞ അര്‍ജന്റീന. പേരിനൊത്ത പ്രകടനം കളത്തില്‍ കണ്ടാല്‍, ഖത്തര്‍ ഒരു എതിരാളികളേ ആവില്ല. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരുടെ നിരയിലായിരുന്ന അഗ്യൂറോ ഇത്തവണ ആദ്യ ഇലവനില്‍ എത്തിയേക്കും. മധ്യനിരയില്‍ കളിയൊഴുക്കില്ലെന്നതാണ് അര്‍ജന്റീന നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. പതിവ് പോലെ മെസിക്ക് വേണ്ട പിന്തുണ ലഭിക്കുന്നില്ലെന്നതാണ് പ്രശ്‌നം. ദുര്‍ബലമായ പ്രതിരോധവും പഴികേള്‍ക്കുന്നു. ഇതിനൊക്കെ പുറമെയാണ് ടീമില്‍ പടലപ്പിണക്കമെന്ന വാര്‍ത്തകള്‍. ഖത്തര്‍ ടീമിലെ പതിനൊന്ന് പേരെയെന്ന പോലെ, ഈ പ്രശ്‌നങ്ങളെയും നേരിടണം ആല്‍ബിസെലസ്റ്റകള്‍ക്ക്. കൂട്ടിനുള്ളത് കോടിക്കണക്കിനായ ആരാധകരുടെ പ്രാര്‍ത്ഥനകളാണ്.

ക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞ കൊളംബിയക്ക് പരാഗ്വെ എതിരാളികളായി വരുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കുന്നില്ല അവര്‍. മറുവശത്ത് ജയിച്ചാല്‍ നോക്കൗട്ടിലെത്താം എന്നത് പരാഗ്വെയുടേയും വീര്യം കൂട്ടും. മത്സരം സമനിലയിലാവുകയോ പരാഗ്വെ തോല്‍ക്കുകയോ ചെയ്യുകയും ഖത്തറിനെതിരെ അര്‍ജന്റീന ജയിക്കുകയും ചെയ്താലാണ് മെസിക്കും സംഘത്തിനും നേരിട്ട് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ലഭിക്കുക. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് മത്സരങ്ങളും.

TAGS :

Next Story