കോപ്പ അമേരിക്ക; ഗ്രൂപ്പ് ചാമ്പ്യന്മാരായി കൊളംബിയ ക്വാര്‍ട്ടറില്‍
കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാണ് കൊളംബിയയുടെ മുന്നേറ്റം.

പരാഗ്വയെ തോല്‍പ്പിച്ച് കൊളംബിയ ബി ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറില്‍ കടന്നു. 31ാം മിനുട്ടില്‍ ഗുസ്താവോ കുയാര്‍ ആണ് ഗോള്‍ നേടിയത്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാണ് കൊളംബിയയുടെ മുന്നേറ്റം.
ഗ്രൂപ്പ് ചാമ്പ്യന്‍പട്ടം നേരത്തെ തന്നെ ഉറപ്പിച്ചതിനാല്‍ സൂപ്പര്‍ താരം ഹേമസ് റോഡ്രിഗസിനെ ആദ്യ ഇലവനില്‍ പുറത്തിരുത്തിയാണ് കൊളംബിയ ഇറങ്ങിയത്. മറുവശത്ത് ജയിച്ചാല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനം പിടിച്ചെടുക്കാമെന്നതിനാല്‍ രണ്ടും കല്‍പ്പിച്ചായിരുന്നു പരാഗ്വെ. പന്തില്‍ നേരിയ മേധാവിത്വം കാട്ടിയതും പരാഗ്വയാണ്.
പക്ഷേ ലക്ഷ്യത്തിലേക്ക് തൊടുക്കുന്നതില്‍ അവര്‍ക്ക് പിഴച്ചു. 31ാം മിനുട്ടില്‍ ഗുസ്താവോ കുയേറിന്റെ ഗോളില്‍ കൊളംബിയ മത്സരം സ്വന്തമാക്കി. തിരിച്ചടിക്കാനുള്ള പരാഗ്വെയും ലീഡുയര്‍ത്താനുള്ള കൊളംബിയയുടെയും ശ്രമങ്ങള്‍ ഫലം കണ്ടില്ല. ക്വാര്‍ട്ടറില്‍ സി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ് കൊളംബിയയുടെ എതിരാളികള്‍.
Adjust Story Font
16

