കോപ്പ അമേരിക്ക: ഖത്തറിനെ തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍

കോപ്പ അമേരിക്ക ഫുട്ബോളില്‍ ഖത്തറിനെ തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍. നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം. വെനിസ്വേലയാണ് ക്വാര്‍ട്ടറില്‍ എതിരാളികള്‍.
കളിച്ച കളിയില്‍ തുടക്കം മുതല്‍ അര്‍ജന്റീന ഇരച്ചുകയറി. 4ാം മിനുട്ടില്‍ ഖത്തര്‍ പ്രതിരോധത്തിന്റെ പാളിച്ചയില്‍ നിന്ന് ലൌതാരാ മാര്‍ട്ടിനെസിന്റെ ആദ്യ ഗോള്‍. ലീഡുയര്‍ത്താന്‍ അര്‍ജന്റീനയ്ക്ക് ലഭിച്ചത് നിരവധി അവസരങ്ങളാണ്. പക്ഷെ ഫിനിഷിങ്ങിലെ പോരായ്മകള്‍ ഗോളിന് വിലങ്ങുതടിയായി. ഖത്തറിന്റെ പ്രത്യാക്രമണങ്ങളില്‍ പലപ്പോഴും അര്‍ജന്റീനന്‍ പ്രതിരോധം ഉലഞ്ഞു. 82ാം മിനുട്ടില്‍ അര്‍ജന്റീനയുടെ വിജയമുറപ്പിച്ച ഗോളെത്തി. ഡീബാലയുടെ പാസില്‍ നിന്ന് അഗ്യൂറോയുടെ ഗോള്‍. ബി ഗ്രൂപ്പില്‍ ഒരു ജയവും സമനിലയുമടക്കം 4 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം.
Adjust Story Font
16

