Quantcast

മെസിയുടെ പിറന്നാളില്‍ വിവാഹം കഴിക്കാനായി ഈ ആലപ്പുഴക്കാരന്‍ കല്യാണം നീട്ടി വച്ചത് 11 മാസം

ആലപ്പുഴയിലെ തുമ്പോളിയില്‍ വച്ച് നടന്ന ഷിബു ക്ലീറ്റസിന്‍റെയും ജീന സെബാസ്റ്റ്യന്‍റെയും വിവാഹ ചടങ്ങ് തന്നെ വ്യത്യസ്തമായിരുന്നു

MediaOne Logo

Web Desk

  • Published:

    26 Jun 2019 5:30 PM IST

മെസിയുടെ പിറന്നാളില്‍ വിവാഹം കഴിക്കാനായി ഈ ആലപ്പുഴക്കാരന്‍ കല്യാണം നീട്ടി വച്ചത് 11 മാസം
X

തങ്ങളുടെ പ്രിയ താരങ്ങള്‍ക്കായി ജീവിതത്തിലെ പലതിലും വിട്ടുവീഴ്ച ചെയ്യുന്ന ഒരുപാട് ആരാധകരെ നാം കണ്ടിട്ടുണ്ട്. സൂപ്പര്‍താരം ലയണല്‍ മെസിയുടെ അത് പോലൊരു മലയാളി ആരാധകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയം. ആലപ്പുഴക്കാരനായ ഷിബു എന്ന മെസി ആരാധകന്‍ മിശിഹായുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്താല്‍ ഇദ്ദേഹത്തിന്‍റെ കല്യാണം നീക്കി വച്ചത് ഏകദേശം ഒരു വര്‍ഷമാണ്.

വിവാഹ ദിനം മാത്രമല്ല, ആലപ്പുഴയിലെ തുമ്പോളിയില്‍ വച്ച് നടന്ന ഷിബു ക്ലീറ്റസിന്‍റെയും ജീന സെബാസ്റ്റ്യന്‍റെയും വിവാഹ ചടങ്ങ് തന്നെ വ്യത്യസ്തമായിരുന്നു. ഫുട്ബോള്‍ ഇതിഹാസങ്ങളായ പെലെ, മറഡോണ, മെസി, റൊണാള്‍ഡോ തുടങ്ങിയവരുടെ ഫ്ലക്സുകള്‍ കൊണ്ട് കല്യാണ പന്തല്‍ നിറഞ്ഞിരിക്കുകയായിരുന്നു.

ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിന്‍റെ പ്രതീതി ഉണര്‍ത്തുന്ന തരത്തിലുള്ള കല്യാണ പന്തല്‍ തന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഒരുക്കിയതെന്ന് ഫുട്ബോള്‍ താരം കൂടിയായ ഷിബു പറയുന്നു. കല്യാണ ക്ഷണകത്ത് പോലും ഫുട്ബോള്‍ ഗ്രൌണ്ടിന്‍റെ ആകൃതിയിലായിരുന്നു.

‘കല്യാണ നിശ്ചയം ജൂലൈയിലായിരുന്നു. ജീനയുടെ കുടുംബം കല്യാണം പെട്ടന്ന് തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മെസിയുടെ പിറന്നാള്‍ വരെ കാത്തിരിക്കണമെന്ന് ഞാന്‍ പറയുകയായിരുന്നു.’ ഷിബു പറയുന്നു.

TAGS :

Next Story