Quantcast

കോപ്പയില്‍ നാളെ സ്വപ്നപോരാട്ടം

ഫുട്ബോള്‍ ആരാധകരുടെ ഹൃദയമിടിപ്പ് ഉയരുകയാണ്. കാത്തിരുന്ന പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം.

MediaOne Logo

Web Desk

  • Published:

    2 July 2019 11:00 AM IST

കോപ്പയില്‍ നാളെ സ്വപ്നപോരാട്ടം
X

കോപ്പ അമേരിക്ക ഫുട്ബോളില്‍ നാളെ സ്വപ്ന പോരാട്ടം. ബ്രസീല്‍ - അര്‍ജന്റീന സെമി പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യന്‍ സമയം രാവിലെ 6 മണിക്കാണ് മത്സരം.

ഫുട്ബോള്‍ ആരാധകരുടെ ഹൃദയമിടിപ്പ് ഉയരുകയാണ്. കാത്തിരുന്ന പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. അഭിനവ ഫുട്ബോളിലെ മിശിഹായുടെ നേതൃത്വത്തില്‍ അര്‍ജന്റീന, നെയ്മറിന്റെ വിടവറിയിക്കാതെ ബ്രസീല്‍... കിക്കോഫ് മുഴങ്ങിക്കഴിഞ്ഞാല്‍ പിന്നെ ജീവന്മരണ പോരാട്ടമാണ്.

സൂപ്പര്‍ താരങ്ങളുടെ നീണ്ട നിരയുണ്ടായിട്ടും ടീമായി മാറിയിട്ടില്ല ആല്‍ബിസെലസ്റ്റുകള്‍. ഓരോ മത്സരത്തിലും ലയണല്‍ സ്കലോണി പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മെസിക്കും അഗ്യൂറോയ്ക്കുമൊപ്പം ഫോമിലുള്ള ലൌതാരാ മാര്‍ട്ടിനെസിന് തന്നെയാകും ആക്രമണത്തിന്റെ ചുമത. പതിവ് ഫോമിലേക്ക് ഉയര്‍ന്നിട്ടില്ലാത്ത മെസിക്ക് തിയാഗോ സില്‍വ നയിക്കുന്ന ബ്രസീല്‍ പ്രതിരോധത്തില്‍ വിടവുണ്ടാക്കാന്‍ കഴിയുമോയെന്ന് കണ്ടറിയണം.

ഫെര്‍മീഞ്ഞോയും കുട്ടീഞ്ഞോയും നയിക്കുന്ന ആക്രമണത്തിന് ഗോള്‍ കണ്ടെത്താനാവാത്തത് ബ്രസീലിനും തലവേദനയുണ്ടാക്കുന്നുണ്ട്. എവര്‍ട്ടനാണ് പ്രതീക്ഷ കാക്കുന്ന താരം. പ്രതിരോധത്തില്‍ ബ്രസീലുകാര്‍ക്ക് ആശങ്കയില്ല. ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കസമേറോ തിരിച്ചെത്തുന്നത് അവര്‍ക്ക് കരുത്ത് പകരും. ക്രോസ് ബാറിന് കീഴില്‍ അലിസണ്‍ ബെക്കറുടെ സാന്നിധ്യം ടിറ്റെയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

കണക്കുകള്‍ക്കപ്പുറത്തേക്ക് വൈകാരികമാണ് ബ്രസീല്‍- അര്‍ജന്റീന പോരാട്ടം. നാട്ടുകാര്‍ക്ക് മുന്നില്‍ ബ്രസീലും ജയിക്കാന്‍ മാത്രം അര്‍ജന്റീനയും ഇറങ്ങുന്പോള്‍ ഫലം പ്രവചനാതീതം.

TAGS :

Next Story