കോപ്പയില്‍ നാളെ തീപാറുമോ ?
നിര്‍ണായക മത്സരത്തില്‍ ഖത്തറിനെതിരെ 2 ഗോള്‍ ജയവുമായാണ് അവര്‍ ക്വാര്‍ട്ടറില്‍ കടന്നത്.

പെരുമയ്ക്കൊത്ത പ്രകടനം കാഴ്ചവെച്ചല്ല ഇത്തവണ ബ്രസീലും അര്‍ജന്റീനയും സെമിയിലെത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൌട്ടിലാണ് ബ്രസീല്‍ ജയം നേടിയത്. അതേസമയം, അര്‍ജന്റീന ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറില്‍ കടന്നത്.
ആദ്യ മത്സരം തന്നെ കൊളംബിയയോട് തോറ്റാണ് മെസിയും അര്‍ജന്റീനയും തുടങ്ങിയത്. കൊളംബിയയോട് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു തോല്‍വി. രണ്ടാം മത്സരത്തില്‍ പരാഗ്വെയോട് സമനില വഴങ്ങിയതോടെ അതി സമ്മര്‍ദത്തിലായിരുന്നു അര്‍ജന്റീന. മെസി ഈ ടൂര്‍ണമെന്റില്‍ നേടിയ ഏക ഗോളും പരാഗ്വെയ്ക്കെതിരെയാണ്.
നിര്‍ണായക മത്സരത്തില്‍ ഖത്തറിനെതിരെ 2 ഗോള്‍ ജയവുമായാണ് അവര്‍ ക്വാര്‍ട്ടറില്‍ കടന്നത്. വെനിസ്വേലയെ ഇതേ സ്കോറിന് തോല്‍പ്പിച്ച് സെമിയിലേക്ക് ടിക്കറ്റെടുത്തു, ടൂര്‍ണമെന്റില്‍ അവര്‍ നന്നായി കളിച്ച മത്സരവും ഇതായിരുന്നു.
ബൊളീവിയയെ തോല്‍പ്പിച്ച് തുടങ്ങിയ ബ്രസീല്‍ രണ്ടാം മത്സരത്തില്‍ വെനിസ്വേലയോട് സമനില വഴങ്ങിയത് ആരാധകരെ നിരാശരാക്കി. എന്നാല്‍ പെറുവിന്റെ വലയില്‍ എണ്ണം പറഞ്ഞ അഞ്ച് ഗോളുകള്‍ അടിച്ചുകയറ്റിയാണ് കാനറികള്‍ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കിയത്. പക്ഷെ അര്‍ജന്റീനയെ വിറപ്പിച്ച പരാഗ്വെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെയും വിറപ്പിച്ചു. ഷൂട്ടൌട്ടിലാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്.
Adjust Story Font
16

