Quantcast

റഫറി ബ്രസീലിന്‍റെ പക്ഷം ചേര്‍ന്നെന്ന് ലയണല്‍ മെസി 

നന്നായി കളിച്ചിട്ടും തോല്‍ക്കുന്നത് വേദനാജനകമാണെന്നും ബ്രസീലിന്‍റെ നിലപാട് ശരിയായില്ല എന്നും മെസി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    3 July 2019 1:18 PM IST

റഫറി ബ്രസീലിന്‍റെ പക്ഷം ചേര്‍ന്നെന്ന് ലയണല്‍ മെസി 
X

ബ്രസീലിനും ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ലയണല്‍ മെസി. ബ്രസീലിനെതിരായ മത്സരത്തില്‍ റഫറി പക്ഷപാതപരമായി പെരുമാറിയെന്ന് മെസി പറഞ്ഞു. കോപ്പ സെമിയിലെ തോല്‍വിക്ക് പിന്നാലെയാണ് ആരോപണങ്ങളുമായി ലയണല്‍ മെസി രംഗത്തെത്തിയത്.

ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും ചേര്‍ന്ന് ഒത്തുകളിക്കുകയാണ്, ബ്രസീലാണ് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെ നിയന്ത്രിക്കുന്നത്, അര്‍ജന്‍റീനയെ തോല്‍പ്പിക്കാന്‍ അവര്‍ റഫറിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി, അതിനാല്‍ മത്സരത്തില്‍ റഫറി ബ്രസീലിന് അനുകൂലമായി നിലകൊണ്ടു, ഗുരുതരമായ ഫൗളുകള്‍ പോലും വിളിച്ചില്ല,

മത്സരത്തിനിടെ വാര്‍ ഉപയോഗിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മെസി പറഞ്ഞു. നന്നായി കളിച്ചിട്ടും തോല്‍ക്കുന്നത് വേദനാജനകമാണെന്നും ബ്രസീലിന്‍റെ നിലപാട് ശരിയായില്ല എന്നും മെസി പറഞ്ഞു. മത്സരത്തിനിടെ ബ്രസീലിനെതിരായ ഫൗളുകള്‍ വിളിക്കാത്തതിന് പലവട്ടം മെസി ദേഷ്യപ്പെടുന്നത് കാണാമായിരുന്നു.

TAGS :

Next Story