Quantcast

ആര്യന്‍ റോബന്‍ വിരമിച്ചു

19 വര്‍ഷം നീണ്ട ക്ലബ് കരിയറില്‍ ചെല്‍സി, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിച്ച് തുടങ്ങിയ മുന്‍നിര ക്ലബുകള്‍ക്കുവേണ്ടി 606 മത്സരങ്ങളില്‍ നിന്നും 210 ഗോളുകള്‍ നേടി.

MediaOne Logo

Web Desk

  • Published:

    4 July 2019 10:05 PM IST

ആര്യന്‍ റോബന്‍ വിരമിച്ചു
X

ഡച്ച് ഫുട്‌ബോള്‍ താരം ആര്യന്‍ റോബന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. 35കാരനായ റോബന്റെ ബയേണ്‍ മ്യൂണിച്ചുമായുള്ള കരാര്‍ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. 19 വര്‍ഷം നീണ്ട ക്ലബ് കരിയറില്‍ ചെല്‍സി, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിച്ച് തുടങ്ങിയ മുന്‍നിര ക്ലബുകള്‍ക്കുവേണ്ടി 606 മത്സരങ്ങളില്‍ നിന്നും 210 ഗോളുകള്‍ നേടി.

റയല്‍മാഡ്രിഡിനുവേണ്ടി സ്പാനിഷ് സൂപ്പര്‍കപ്, ലാലിഗ കിരീടങ്ങളും ചെല്‍സിക്ക് വേണ്ടി രണ്ട് പ്രീമിയര്‍ കിരീടങ്ങളും നേടിയിട്ടുണ്ട്. ഒരു പതിറ്റാണ്ട് നീണ്ട ബന്ധമാണ് റോബന് ജര്‍മ്മന്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചുമായി ഉണ്ടായിരുന്നത്. ഇക്കാലത്ത് എട്ട് തവണയാണ് ബയേണ്‍ ബുണ്ടസ് ലിഗ കിരീടം നേടിയത്. 2013ല്‍ ചാമ്പ്യന്‍സ് ലീഗ് കീരീടം നേടുകയും ചെയ്തു.

നെതര്‍ലണ്ടിന് വേണ്ടി 2010 ലോകകപ്പ് ഫൈനലില്‍ കളിച്ചിട്ടുള്ള ആര്യന്‍ റോബന്‍ 96 തവണ രാജ്യത്തിനായി ഇറങ്ങി. വിരമിക്കാനുള്ള തീരുമാനത്തെ തന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ തീരുമാനമെന്നാണ് റോബന്‍ വിശേഷിപ്പിച്ചത്.

TAGS :

Next Story