ഒരു സീസണില്‍ മൂന്ന് ഗോള്‍ഡന്‍ ഗ്ലൗ അവാര്‍ഡുകള്‍; ഇത് അലിസന് മാത്രം സ്വന്തം
പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഗോളിയായ അലിസന്‍ ഗോള്‍ഡന്‍ ഗ്ലൌ സ്വന്തമാക്കിയിരുന്നു

ഒരു സീസണില്‍ തന്നെ മൂന്ന് ഗോള്‍ഡന്‍ ഗ്ലൌകള്‍ സ്വന്തമാക്കുന്ന ആദ്യ ഗോള്‍ കീപ്പര്‍ എന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി ബ്രസീലിന്‍റെ അലിസന്‍ ബെക്കര്‍. കോപ അമേരിക്കയില്‍ ഇതുവരെ ഒരു ഗോള്‍ പോലും അലിസന്‍ വഴങ്ങിയിട്ടില്ല. അഞ്ച് ക്ലീന്‍ ഷീറ്റുകളാണ് അലിസന്‍റെ പേരില്‍ ഇപ്പോള്‍ കോപ അമേരിക്കയിലുള്ളത്. ഫൈനലില്‍ ഗോള്‍ വഴങ്ങിയാലും അലിസണില്‍ നിന്നും അത് തട്ടിയെടുക്കാനാകില്ല.
പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഗോളിയായ അലിസന്‍ ഗോള്‍ഡന്‍ ഗ്ലൌ സ്വന്തമാക്കിയിരുന്നു. 21 ക്ലീന്‍ ഷീറ്റുകളാണ് അദ്ദേഹത്തിന് പ്രീമിയര്‍ ലീഗില്‍ സ്വന്തമായുള്ളത്. ലിവര്‍പ്പൂള്‍ ചാമ്പ്യന്മാരായപ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ ഒമ്പത് ക്ലീന്‍ ഷീറ്റുകളാണ് അലിസന്‍റെ സമ്പാദ്യം. 6.8 മില്യണ്‍ യൂറോക്ക് റോമയില്‍ നിന്നും ലിവര്‍പൂള്‍ വാങ്ങിയപ്പോള്‍ ആരും വിചാരിച്ച് കാണില്ല, ഈ കാനറി പക്ഷി ലിവര്‍പൂളിന്‍റെ വിജയശില്പിയാകുമെന്ന്.
Adjust Story Font
16

