40 കിരീടങ്ങള്‍ നേടുന്ന ആദ്യ താരമായി ആല്‍വേസ്, ഗോള്‍ഡന്‍ ഗ്ലൗവും ബൂട്ടും ബ്രസീലിന്
ഡാനി ആല്‍വേസ് ടൂര്‍ണമെന്റിലെ താരമായപ്പോള്‍ ഡോള്‍ഡണ്‍ ബൂട്ട് എവര്‍ട്ടണും ഗോള്‍ഡണ്‍ ഗ്ലൗ അലിസണ്‍ ബെക്കറും നേടി

കിരീടത്തിനൊപ്പം കൊപ അമേരിക്കയിലെ സുപ്രധാനമായ പുരസ്‌കാരങ്ങളും സ്വന്തമാക്കി ബ്രസീല്‍ താരങ്ങള്‍. ബ്രസീല്‍ ക്യാപ്റ്റന്‍ ഡാനി ആല്‍വേസ് ടൂര്‍ണമെന്റിലെ താരമായപ്പോള്‍ ഡോള്‍ഡണ്‍ ബൂട്ട് എവര്‍ട്ടണും ഗോള്‍ഡണ്‍ ഗ്ലൗ അലിസണ്‍ ബെക്കറും നേടി.
ഡാനി ആല്‍വേസിനിത് സ്വപ്‌ന നിമിഷമാണ്... കരിയറില്‍ തന്റെ നാല്‍പതാം കിരീടമാണ് ഡാനി ആല്‍വേസ് കോപ അമേരിക്കയിലൂടെ നേടിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡ് 36കാരനായ ആല്‍വേസ് ഇതുവഴി സ്വന്തമാക്കി.
ഡാനി ആല്‍വേസ്
എവര്‍ട്ടണ്‍
അലിസണ്‍ ബെക്കര്സെവില്ലക്കുവേണ്ടി അഞ്ച് കിരീടങ്ങളും ബാഴ്‌സലോണക്കുവേണ്ടി 23 കിരീടങ്ങളും യുവന്റസിനുവേണ്ടി രണ്ടും പി.എസ്.ജിക്കുവേണ്ടി നാലും കിരീടങ്ങളും ആല്‍വേസ് നേടിയിട്ടുണ്ട്. ബ്രസീലിന്റെ രണ്ട് കോപ അമേരിക്ക കിരീടങ്ങളിലും രണ്ട് കോണ്‍ഫെഡറേഷന്‍ കപ്പിലും അദ്ദേഹം പങ്കാളിയായി.
കോപയിലെ കലാശപോരാട്ടത്തില്‍ പെറുവിനെ 3-1ന് തോല്‍പിച്ചായിരുന്നു ആതിഥേയരായ ബ്രസീല്‍ കോപ ഉയര്‍ത്തിയത്. 2007ന് ശേഷം ആദ്യമായാണ് ബ്രസീല്‍ കോപയില്‍ ചാമ്പ്യന്മാരാകുന്നത്.
ഫൈനലില്‍ പതിനഞ്ചാംമിനുറ്റില്‍ ജീസസിന്റെ ക്രോസ് ഗോളാക്കി മാറ്റിയാണ് എവര്‍ട്ടണ്‍ ബ്രസീലിനെ മുന്നിലെത്തിച്ചത്. എത്രവലിയ എതിര്‍ടീം താരത്തേയും എപ്പോള്‍ വേണമെങ്കിലും ഡ്രിബിള്‍ ചെയ്യുന്നവനാണ് 23കാരനായ എവര്‍ട്ടണ്‍. ആ കളിമികവാണ് കലാശപോരാട്ടത്തിലെ താരമാക്കി എവര്‍ട്ടനെ മാറ്റിയതും.
ഗോള്‍ഡണ്‍ ഗ്ലൗ നേടിയ അലിസണ്‍ ബെക്കറിനാകട്ടെ ഇത് സീസണിലെ മൂന്നാം ഗോള്‍ഡണ്‍ ഗ്ലൗവാണ്. നേരത്തെ പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും അലിസണായിരുന്നു ഗോള്‍ഡന്‍ ഗ്ലൗ.
Adjust Story Font
16

