ലോകകപ്പ് അമേരിക്കക്ക്
ഇത് നാലാം തവണയാണ് അമേരിക്ക ചാംപ്യന്മാരാകുന്നത്.

ഫിഫ വനിതാ ലോകകപ്പ് കിരീടം അമേരിക്കക്ക്. ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ഇത് നാലാം തവണയാണ് അമേരിക്ക ചാംപ്യന്മാരാകുന്നത്.
മത്സരത്തില്‍ വ്യക്തമായ ആധിപത്യം അമേരിക്കക്കായിരുന്നു. അമേരിക്ക 17 ഷോട്ടുകള്‍ തീര്‍ത്തപ്പോള്‍ അഞ്ചെണ്ണം മാത്രമാണ് ഓറഞ്ച് പടയില്‍നിന്നുണ്ടായത്. ആദ്യ പകുതിയില്‍ രണ്ട് ടീമിനും വലകുലുക്കാനായില്ല. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. 61 ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അമേരിക്ക ആദ്യ ഗോള്‍ നേടുന്നു. അലക്‌സ് മോര്‍ഗനെ ഫൌള്‍ ചെയ്തതിനായിരുന്നു അമേരിക്കക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്തത് മേഗന്‍ റാപിനോ.
ആദ്യഗോള്‍ നേടിയ മേഗന്എട്ട് മിനിറ്റിനുള്ളില്‍ റോസ് ലെവല്ല അമേരിക്കയുടെ വിജയഗോള്‍ നേടി. നേരത്തെ 1991, 1999, 2015 വര്‍ഷങ്ങളിലും അമേരിക്ക കിരീടം നേടിയിരുന്നു. ലോകകപ്പിലെ ഗോള്‍ഡണ്‍ ബൂട്ട്, ഗോള്‍ഡണ്‍ ബോള്‍ പുരസ്‌കാരം മേഗന്‍ റാപിനോ സ്വന്തമാക്കി.
Adjust Story Font
16

