മെസിക്ക് രണ്ടു വര്‍ഷം വിലക്കിന് സാധ്യത ?
ലൂസേഴ്‌സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ശേഷമായിരുന്നു മെസി കോപ്പ അമേരിക്ക സംഘാടകര്‍ക്കും റഫറിമാര്‍ക്കുമെതിരെ കടുത്ത ആരോപണം ഉയര്‍ത്തിയത്.

കോപ്പ അമേരിക്കയില്‍ സാഹചര്യങ്ങള്‍ മനഃപ്പൂര്‍വം ബ്രസീലിന് അനുകൂലമാക്കുകയായിരുന്നു എന്ന ആരോപണം ഉന്നയിച്ച അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിക്ക് രണ്ടു വര്‍ഷം വിലക്ക് വന്നേക്കുമെന്ന് സൂചന. ലൂസേഴ്‌സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ശേഷമായിരുന്നു മെസി കോപ്പ അമേരിക്ക സംഘാടകര്‍ക്കും റഫറിമാര്‍ക്കുമെതിരെ കടുത്ത ആരോപണം ഉയര്‍ത്തിയത്. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മെഡല്‍ വാങ്ങാനും മെസി എത്തിയിരുന്നില്ല.

''ഇവിടെ നടക്കുന്നത് അഴിമതിയാണ്. റഫറിമാര്‍ ഞങ്ങളെ ഫൈനലിലെത്താന്‍ അനുവദിച്ചില്ല. ബ്രസീലിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും കാര്യമുണ്ടായില്ല. കാരണം ഈ കോപ്പ ബ്രസീലിനായി എഴുതിയിരിക്കുന്നതാണ്. ഫൈനലില്‍ പെറുവിന് മത്സരിക്കാം പക്ഷേ കാര്യമുണ്ടെന്ന് തോന്നുന്നില്ല'' - ഇങ്ങനെയായിരുന്നു മെസിയുടെ മത്സരശേഷം പുറത്തുവന്ന പ്രതികരണം. നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യാന്തര ഫുട്ബോളില്‍ മെസിക്ക് രണ്ടു വര്‍ഷം വിലക്ക് ലഭിക്കുമെന്നാണ് സൂചന. കോണ്‍ഫെഡറേഷനെ അപമാനിച്ചാല്‍ രണ്ടു വര്‍ഷം വരെ വിലക്ക് നല്‍കാമെന്നാണ് ചട്ടം. വിലക്ക് വന്നാല്‍ മെസിക്ക് അടുത്ത വര്‍ഷം അര്‍ജന്റീനയിലും കൊളംബിയയിലുമായി നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റും ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളും നഷ്ടമാകും.

പതിനാല് വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയ ശേഷമുള്ള മെസിയുടെ പ്രതികരണം രാജ്യാന്തര ശ്രദ്ധ ആകര്‍ഷിച്ചതോടെ മറുപടിയുമായി സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനും രംഗത്തെത്തിയിരുന്നു. മെസിയുടെ ആരോപണം ടൂര്‍ണമെന്റിനോടും അതില്‍ പങ്കെടുക്കുന്ന താരങ്ങളോടുമുള്ള ബഹുമാനക്കുറവാണെന്നും ഫുട്‌ബോളില്‍ ജയവും തോല്‍വിയും ഉണ്ടാകും അത് അംഗീകരിക്കണമെന്നുമാണ് കോനെംബോള്‍ പുറത്തിറക്കിയ കുറപ്പില്‍ പറയുന്നത്.
Adjust Story Font
16

