Quantcast

റൊസാരിയോയിലെ തന്റെ റെസ്‌റ്റോറന്റ് പാവങ്ങൾക്കായി തുറന്നുകൊടുത്ത് ലയണൽ മെസ്സി 

മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും നിരവധി പേർക്ക് ഭക്ഷണവും വസ്ത്രങ്ങളും ലഭ്യമാക്കാൻ കഴിഞ്ഞതായും വി.ഐ.പി റെസ്‌റ്റോറന്റ് മാനേജർ ഏരിയൽ അൽമാഡ പറഞ്ഞു.  

MediaOne Logo

Web Desk

  • Published:

    9 July 2019 1:35 PM IST

റൊസാരിയോയിലെ തന്റെ റെസ്‌റ്റോറന്റ് പാവങ്ങൾക്കായി തുറന്നുകൊടുത്ത് ലയണൽ മെസ്സി 
X

റൊസാരിയോ: കോപ അമേരിക്കയിലെ വിവാദ നായകനായ അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി, സ്വന്തം നാടായ റൊസാരിയോയിൽ മനുഷ്യത്വപരമായ നടപടിയിലൂടെ കൈയ്യടി നേടുന്നു. കടുതത ശൈത്യം നേരിടുന്ന റൊസാരിയോ നഗരത്തിൽ, സ്വന്തം ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിൽ റൊസാരിയോ നഗരത്തിലെ ഭവനരഹിതരായ പാവങ്ങൾക്കു സൗജന്യ ഭക്ഷണം നൽകാൻ മെസ്സി നിർദേശം നൽകി. ഭക്ഷണത്തിനു പുറമെ കോട്ടുകളും പുതപ്പുകളും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നുണ്ട്.

ഭവനരഹിതർക്ക് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്ത് മെസ്സിയുടെ വി.ഐ.പി റെസ്റ്റോറന്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പരസ്യം

അർജന്റീനയിലെ തീരദേശ നഗരമായ റൊസാരിയോ നിലവിൽ ശക്തമായ ശൈത്യത്തിന്റെ പിടിയിലാണ്. ഈ അവസ്ഥയിൽ വീടില്ലാത്തതു കാരണം തെരുവിൽ കഴിയുന്നവർക്ക് സഹായവുമായാണ് മെസ്സിയുടെ ഉടമസ്ഥതയിലുള്ള വി.ഐ.പി റൊസാരിയോ റെസ്‌റ്റോറന്റ് മുന്നോട്ടു വന്നത്. ജൂലൈ അഞ്ച് വെള്ളിയാഴ്ച വൈകീട്ട് ഏഴ് മുതൽ ഒമ്പത് വരെയാണ് സൗജന്യ ഭക്ഷണം നൽകിയത്. 'സമ്പന്നവും സമൃദ്ധവുമായ' ഭക്ഷണം വിതരണം ചെയ്യുന്ന കാര്യം നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്തിരുന്നു. തെരുവിൽ കഴിയുന്നവരെ കണ്ടാൽ കൂട്ടിവരണമെന്നും വിശപ്പുമാറ്റി നിറഞ്ഞ ഹൃദയത്തോടെ കിടന്നുറങ്ങാമെന്നും പരസ്യത്തിൽ പറയുന്നു.

റെസ്റ്റോറന്റിലെത്തുന്നവരിൽ നിന്ന് കോട്ടുകളും ബ്ലാങ്കറ്റുകളും ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്ന പദ്ധതിയും വി.ഐ.പി റെസ്റ്റോറന്റ് നടപ്പിലാക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്താണ് ഇവ ശേഖരിക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും നിരവധി പേർക്ക് ഭക്ഷണവും വസ്ത്രങ്ങളും ലഭ്യമാക്കാൻ കഴിഞ്ഞതായും വി.ഐ.പി റെസ്‌റ്റോറന്റ് മാനേജർ ഏരിയൽ അൽമാഡ പറഞ്ഞു.

'റൊസാരിയോയിൽ എത്രപേർക്കാണ് വീടില്ലാത്തത് എന്ന് ഞങ്ങൾക്കറിയില്ല. ഈ പദ്ധതി എങ്ങനെയാണ് മുന്നോട്ടു പോവുക എന്നും അറിയില്ല. ഞങ്ങളുടെ ബിസിനസ് വളരുകയാണ്, അതിനൊപ്പം അൽപമെങ്കിലും റൊസാരിയോക്ക് തിരികെ നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഏറ്റവുമധികം ആവശ്യമുള്ളവർക്കാണ് ഞങ്ങൾ നൽകുന്നത്.' അൽമാഡ ലാ നാസിയോൻ പത്രത്തോട് പറഞ്ഞു.

പ്രാദേശിക റെസ്റ്റോറന്റ് മാനേജ്‌മെന്റാണ് ഇത്തരമൊരു ആശയം ആദ്യം ചർച്ച ചെയ്തതെന്നും ലയണൽ മെസ്സിയെയും കുടുംബത്തെയും അറിയിച്ചപ്പോൾ അവർ പൂർണ പിന്തുണ വാഗ്ദാനം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story