Quantcast

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്; ഇന്ത്യ ഇന്ന് സിറിയക്കെതിരെ

സിറിയക്കെതിരെ ആശ്വാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവില്‍ മൂന്ന് പോയിന്റുള്ള സിറിയ ഇന്ത്യയെ തോല്‍പിച്ച് ഫൈനലിലെത്താനാകും ശ്രമിക്കുക

MediaOne Logo

Web Desk

  • Published:

    16 July 2019 7:24 AM IST

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്; ഇന്ത്യ ഇന്ന് സിറിയക്കെതിരെ
X

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് അവസാന മത്സരത്തിനിറങ്ങുന്നു. സിറിയയാണ് എതിരാളി. കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു.

താജികിസ്താനും ഉത്തര കൊറിയയുമാണ് ഇന്ത്യയെ തകര്‍ത്തത്. സിറിയക്കെതിരെ ആശ്വാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. രാത്രി 8.00 നാണ് മത്സരം.

സിറിയയെ ഇന്ത്യ തോല്‍പിക്കുകയോ മത്സരം സമനിലയിലാവുകയോ ചെയ്താല്‍ ഉത്തരകൊറിയ ഫൈനലിലെത്തും. നിലവില്‍ മൂന്ന് പോയിന്റുള്ള സിറിയ ഇന്ത്യയെ തോല്‍പിച്ച് ഫൈനലിലെത്താനാകും ശ്രമിക്കുക. ഇന്ത്യക്കെതിരെ ജയിച്ചാല്‍ മികച്ച ഗോള്‍ശരാശരിയുടെ പിന്‍ബലത്തില്‍ സിറിയ ഫൈനലിലെത്തും. നാല് ടീമുകളാണ് ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ മത്സരിക്കുന്നത്.

തിങ്കളാഴ്ച്ച നടന്ന മത്സരത്തില്‍ ഉത്തരകൊറിയ താജികിസ്താനെ ഒരു ഗോളിന് തോല്‍പിച്ചിരുന്നു. തോറ്റെങ്കിലും നേരത്തെ രണ്ട് മത്സരങ്ങള്‍ വിജയിച്ചതിന്റെ ബലത്തില്‍ ആറ് പോയിന്റുള്ള താജികിസ്താന്‍ ഫൈനലിലെത്തിയിരുന്നു. മൂന്ന് ഗോളിന്റെ മുന്‍തൂക്കമാണ് ഒരേ പോയിന്റുള്ള ഉത്തരകൊറിയയെ മറികടക്കാന്‍ താജികിസ്താനെ സഹായിച്ചത്.

TAGS :

Next Story