ബഫണ്‍, യുവന്റസിന്റെ കാവല്‍മാലാഖ
ഈ പ്രായത്തിലും എന്നാ ഒരു ഇതാ... എന്ന് ചോദിക്കുന്ന തരത്തിലുള്ള പ്രകടനം.

ജിയാന്‍ലൂജി ബഫണ്‍. പ്രായം 41. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളെന്ന് ഫുട്ബോള്‍ ലോകം വിധിയെഴുതിയ താരം. ഇന്നലെ ഇന്റര്‍ മിലാനെതിരെ യുവന്റസിന്റെ ഗോള്‍വല കാത്തത് ബഫണ്‍ ആയിരുന്നു. ഇതിഹാസതാരമൊക്കെയാണെങ്കിലും 41 കാരനായ ഒരു മധ്യവയസ്കന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു ബഫണിന്റെ ഇന്നലത്തെ ഒരോ മസ്മരിക സേവുകളും.

ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ഇരുടീമുകളും 1-1 ന് സമനില പാലിച്ചതോടെ കളി പെനാല്‍റ്റി ഷൂട്ടൌട്ടിലേക്ക്. ഇതിന് ശേഷമാണ് ബഫണിന്റെ വിശ്വരൂപം ശരിക്കും ഫുട്ബോള്‍ ലോകം ഒരിക്കല്‍ കൂടി കണ്ടത്. യുവന്റസിന്റെ ഗോള്‍വലക്ക് മുന്നില്‍ ഉരുക്ക് മറ തീര്‍ത്തുകൊണ്ടായിരുന്നു ബഫണിന്റെ പ്രകടനം. 67 മിനിറ്റ് വരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു യുവന്റസ് സമനില പിടിച്ചത്. അതും പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇടിമിന്നല്‍ പോലൊരു ഫ്രീകിക്കില്‍ നിന്നും.
പിന്നീടങ്ങോട്ട് എത്രമാത്രം ശ്രമിച്ചിട്ടും ഇരുടീമിനും വിജയഗോള്‍ കണ്ടെത്താനായില്ല. ഇതോടെ കളി പെനാല്‍റ്റി ഷൂട്ടൌട്ടിലേക്ക്. ഇന്ററിന് വേണ്ടി പെനാല്‍റ്റി കിക്കെടുത്ത ആന്ദ്രെ റനോച്ചിയ, സാമുവൽ ലോം
ഗോ, ബോര്‍ജ വലേറോ എന്നിവര്‍ക്ക് ബഫണിന്റെ മുന്നില്‍ അടിപതറി. മൂന്നും മിന്നും സേവുകള്‍. അക്ഷരാര്‍ഥത്തില്‍ ബഫണ്‍ യുവന്റസിന്റെ രക്ഷകനായി. ഈ പ്രായത്തിലും എന്നാ ഒരു ഇതാ... എന്ന് ചോദിക്കുന്ന തരത്തിലുള്ള പ്രകടനം.
Adjust Story Font
16

