ഓസിലിനെ ആക്രമിക്കാന്‍ മോഷ്ടാക്കള്‍, ചെറുത്തു തോല്‍പിച്ച് സഹതാരം കൊളാസിനാച്ച്; വീഡിയോ
പോലീസ് ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തിയെങ്കിലും പ്രതികളെ പിടിക്കാനിയില്ല

ആഴ്സണല്‍ സൂപ്പര്‍ താരം മെസ്യൂത് ഓസിലിനും സഹതാരം സീഡ് കൊളാസിനാച്ചിനുമെതിരെ അക്രമ ശ്രമം. ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൊളോസിനാച്ച് കാറിന് പുറത്തിറങ്ങി പ്രതിരോധിച്ചതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഈ രംഗത്തിന്‍റെ വീഡിയോ പുറത്തായിട്ടുണ്ട്.

റെസ്റ്റോറന്‍റിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനടുത്തേക്ക് ബൈക്കില്‍ ഹൈല്‍മറ്റ് ധരിച്ച രണ്ട് പേര്‍ വരികയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. കാറിനകത്തിരിക്കുന്ന ഓസിലിനെ ആക്രമിക്കാനായി അക്രമി ശ്രമിക്കുമ്പോള്‍ കൊളാസിനാച്ച് പുറത്തിറങ്ങി പ്രതിരോധിക്കുകയായിരുന്നു.
Get yourself a friend that fights for you the way Sead Kolasinac fights and defends Mesut Ozil.
— ThatNaijaYarn (@Thatnaijayarn) July 25, 2019
Give this guy a medal! 👏👏👏 pic.twitter.com/jzWSSuWMPA
ഇരു താരങ്ങളും പരിഭ്രാന്തരായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പോലീസ് ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തിയെങ്കിലും പ്രതികളെ പിടിക്കാനിയില്ല. മുന്‍ ജര്‍മന്‍ താരമായ ഓസില്‍ ആര്‍സെനല്‍ ക്ലബിനായാണ് കളിക്കുന്നത്. ബോസ്നിയ നാഷണല്‍ ടീം അംഗമായ കൊളാസിനാച്ച് ആഴ്സനല്‍ പ്രതിരോധ നിരയിലെ കളിക്കാരനാണ്.
Adjust Story Font
16

