Quantcast

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചില്ല; നിരാശരായ കാണികള്‍ കോടതിയിലേക്ക് 

60,000-ത്തോളം കാണികളാണ് മത്സരത്തിനെത്തിയത്. ജൂലായ് മൂന്നിനാണ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന നടന്നത്. രണ്ടരമണിക്കൂറിനുള്ളില്‍ മുഴുവന്‍ ടിക്കറ്റും വിറ്റുതീര്‍ന്നു

MediaOne Logo

Web Desk

  • Published:

    30 July 2019 11:54 AM IST

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചില്ല; നിരാശരായ കാണികള്‍ കോടതിയിലേക്ക് 
X

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കാതിരുന്നതോടെ നിരാശരായ കാണികള്‍ നിയമനടപടിക്കൊരുങ്ങുന്നു. 2000ത്തോളം കൊറിയന്‍ ആരാധകരാണ് നഷ്ടപരിഹാരം തേടി കോടതിയിലേക്ക് നീങ്ങുന്നത്. ഇതിനായി നിയമകമ്പനിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കൊറിയയില്‍ യുവന്റസും കൊറിയന്‍ കെ ലീഗിലെ കളിക്കാര്‍ അടങ്ങുന്ന ഓള്‍ സ്റ്റാര്‍ ടീമും തമ്മില്‍ സൗഹൃദ മത്സരം കളിച്ചിരുന്നു.

ഇതില്‍ ക്രിസ്റ്റിയാനോ കളിക്കുമെന്ന ധൈര്യത്തിലാണ് കാണികള്‍ ടിക്കറ്റ് എടുത്തത്. താരം കളിക്കുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ആരാധകര്‍ സംഘാടകര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. 60,000-ത്തോളം കാണികളാണ് മത്സരത്തിനെത്തിയത്. ജൂലായ് മൂന്നിനാണ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന നടന്നത്. രണ്ടരമണിക്കൂറിനുള്ളില്‍ മുഴുവന്‍ ടിക്കറ്റും വിറ്റുതീര്‍ന്നു.

1700 മുതല്‍ 25,000 രൂപവരെ ടിക്കറ്റിനായി മുടക്കിയവരുണ്ട്. താരം കളിക്കാതിരുന്നതോടെ സംഘാടകരും കുഴപ്പത്തിലായി. യുവന്റസ് വൈസ് ചെയര്‍മാന്‍ പവേല്‍ നെദ്വെദുമായി സംഘാടകര്‍ ബന്ധപ്പെട്ടെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. അതേസമയം നിയമനടപടി ഒഴിവാക്കുന്നതിന്റെ ഭാഗമായി കാണികള്‍ക്ക് പണം തിരികെ നല്‍കാനും സംഘാടകര്‍ ആവശ്യപ്പെടുന്നുണ്ട്.

TAGS :

Next Story