Quantcast

ഹസാര്‍ഡിന്റെ പൊണ്ണത്തടി; ‘റയല്‍മാഡ്രിഡ് പെട്ടു’ 

തടി കൂടിയ താരത്തിന്റെ ചിത്രം റയല്‍ ആരാധകരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. പരിശീലകന്‍ സിദാനും ഹസാഡിന്റെ അമിതഭാരം തലവേദനയായി

MediaOne Logo

Web Desk

  • Published:

    31 July 2019 10:45 AM IST

ഹസാര്‍ഡിന്റെ പൊണ്ണത്തടി; ‘റയല്‍മാഡ്രിഡ് പെട്ടു’ 
X

ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയില്‍ നിന്ന് പണമെറിഞ്ഞ് റയല്‍മാഡ്രിഡിലെ ത്തിച്ച ഏദന്‍ ഹസാര്‍ഡിന്റെ പൊണ്ണത്തടി ക്ലബ്ബിന് തലവേദനയാകുന്നു. റയലിന്റെ പ്രീസീസണ്‍ ക്യാമ്പിനെത്തിയ താരത്തിന് ഏഴ് കിലോയോളം അമിതഭാരമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ് താരത്തിന്റെ ഫിറ്റ്‌നസില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി.

ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തോറ്റമ്പിയതിന് പിന്നാലെയാണ് ഹസാര്‍ഡിന്റെ തടിയും വിമര്‍ശന വിധേയമാകുന്നത്. കഴിഞ്ഞ സീസണിലെ ടീമിന്റെ ദയനീയ പ്രകടനം മുന്‍നിര്‍ത്തിയാണ് ഹസാഡിനെപ്പോലൊരു മുന്നേറ്റതാരത്തെ വന്‍ തുക കൊടുത്ത് ടീമിലെത്തിച്ചത്. ചെല്‍സിയില്‍ കരാര്‍ അവസാനിക്കാന്‍ ഇനിയും നാളുകള്‍ ബാക്കിയിരിക്കെയാണ് 140മില്യണ്‍ യൂറോക്ക് ഹസാര്‍ഡിനെ റയല്‍ റാഞ്ചുന്നത്.

തടി കൂടിയ താരത്തിന്റെ ചിത്രം റയല്‍ ആരാധകരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. പരിശീലകന്‍ സിദാനും ഹസാഡിന്റെ അമിതഭാരം തലവേദനയായി. മാനേജ്മെന്റിന് വലിയ താല്‍പര്യമില്ലാഞ്ഞിട്ടും സിദാന്റെ ആവശ്യപ്രകാരമാണ് ഹസാര്‍ഡ് ടീമിലെത്തുന്നത്. ഹസാഡിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് പെരസ് സിദാനുമായി സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മാനസികമായും ശാരീരകമായും ഫിറ്റ് അല്ലാത്തൊരു കളിക്കാരനെ മുന്‍നിര്‍ത്തി എങ്ങനെ കളിക്കാം എന്നാണ് പെരസ് ചോദിക്കുന്നത്.

TAGS :

Next Story