Quantcast

ബയേണിനെ കീഴടക്കി ടോട്ടനം ഔഡി കപ്പ് ജേതാക്കള്‍

മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ റയല്‍ ഫെനര്‍ബാഷിനെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

MediaOne Logo

Web Desk

  • Published:

    1 Aug 2019 3:30 PM IST

ബയേണിനെ കീഴടക്കി ടോട്ടനം ഔഡി കപ്പ് ജേതാക്കള്‍
X

ബയേണ്‍ മ്യൂണിക്കിനെ കീഴടക്കി ഔഡി കപ്പ് ഫുട്ബോള്‍ കിരീടം ടോട്ടനത്തിന്. ബയേണിനെ പെനല്‍റ്റി ഷൂട്ടൌട്ടില്‍ തോല്‍പ്പിച്ചാണ് ടോട്ടനം കിരീടമുയര്‍ത്തിയത്.

19ആം മിനിറ്റില്‍ എറിക് ലമേലയുടെ ഗോളില്‍ മുന്നിലെത്തിയ ടോട്ടനം രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യന്‍ എറിക്സണിന്റെ ഗോളില്‍ ലീഡുയര്‍ത്തി. എന്നാല്‍ ശക്തമായി തിരിച്ചു വന്ന ബയേണ്‍ ജാന്‍ ഫിയറ്റിന്റെയും അല്‍ഫോണ്‍സോ ഡേവിസിന്റെയും ഗോളിലൂടെ സമനില പിടിച്ചു. ഷൂട്ടൌട്ടില്‍ ടോട്ടനം ആറെണ്ണം വലയിലെത്തിച്ചപ്പോള്‍ ബയേണിന് അഞ്ച് ഗോളുകള്‍ മാത്രമേ നേടാനായുള്ളൂ.

ബയേണിന്റെ ഒരു ഗോള്‍ ലക്ഷ്യം തട്ടിതെറിപ്പിച്ച ടോട്ടനം ഗോളി പൌലോ ഗസാനിക ടീമിന്റെ രക്ഷകനാവുകയായിരുന്നു. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ റയല്‍ ഫെനര്‍ബാഷിനെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കരിം ബെന്‍സിമയുടെ ഹാട്രിക് മികവിലാണ് റയലിന്റെ ജയം.

TAGS :

Next Story