ഹോംലസ് ലോകകപ്പില്‍ മെക്സിക്കോക്ക് ഇരട്ടക്കിരീടം
പുരുഷ വിഭാഗത്തില്‍ ചിലിയേയും വനിതാ വിഭാഗത്തില്‍ പെറുവിനേയും തോല്‍പ്പിച്ചാണ് മെക്സിക്കോ ചാമ്പ്യന്‍മാരായത്.

ഹോംലസ് ലോകകപ്പ് ഫുട്ബോളില്‍ മെക്സിക്കോയ്ക്ക് ഇരട്ടക്കിരീടം. പുരുഷ വിഭാഗത്തില്‍ ചിലിയേയും വനിതാ വിഭാഗത്തില്‍ പെറുവിനേയും തോല്‍പ്പിച്ചാണ് മെക്സിക്കോ ചാമ്പ്യന്‍മാരായത്.
ആധികാരികമായാണ് മെക്സിക്കോയുടെ കിരീട ധാരണം. പുരുഷവിഭാഗത്തില്‍ ചിലിയെ തോല്‍പ്പിച്ചത് 5-1ന്.. ഗ്രൂപ്പ് ഘട്ടത്തിലെ പരാജയത്തിന് മധുര പ്രതികാരവുമായി വിജയം. ഇത് നാലാം തവണയാണ് മെക്സിക്കോ ചാമ്പ്യന്‍മാരാകുന്നത്.
വനിതാ വിഭാഗത്തില്‍ പെറു മെക്സിക്കോയ്ക്ക് ഒരു എതിരാളിയായില്ല. ഒന്നിന് പിറകെ ഒന്നായി 6 ഗോളുകള്‍ അടിച്ചുകയറ്റി മെക്സിക്കോ. പുരുഷ വിഭാഗത്തില്‍ റഷ്യയും വനിതാ വിഭാഗത്തില്‍ റുമാനിയയും മൂന്നാം സ്ഥാനം നേടി.
Next Story
Adjust Story Font
16

