മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനിലക്കുരുക്ക്
68 ാം മിനിറ്റിലാണ് യുണൈറ്റഡിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ കിക്കെടുത്ത പോഗ്ബക്ക് പന്ത് വലയില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞില്ല.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍ ഹാംപ്റ്റണ്‍ വാന്‍ഡേഴ്സിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റെഡിന് സമനില. ആതിഥേയര്‍ക്കെതിരായ മത്സരത്തില്‍ സൂപ്പര്‍താരം പോള്‍ പോഗ്ബൈ പെനാല്‍റ്റി അവസരം നഷ്ടപ്പെടുത്തിയതോടെയാണ് മത്സരം 1 - 1 ന് സമനിലയില്‍ അവസാനിച്ചത്.
ആദ്യ പകുതിയില്‍ ആന്റണി മാര്‍ഷ്യലിലൂടെ യൂണൈറ്റഡ് മുന്നിലെത്തിയങ്കിലും 55 ാം മിനുട്ടില്‍ റൂബൈന്‍ നെവെസ് എതിര്‍ ടീമിന് സമനില 'സമ്മാനിച്ചു'. അതും ഫ്രീ കിക്ക് പോലൊരു ചാട്ടുളി ഗോളിലൂടെ. നെവെസ് തൊടുത്ത പന്ത് ക്രോസ് ബാറിലിടിച്ച് വലയില്‍ പതിക്കുകയായിരുന്നു. 68 ാം മിനിറ്റിലാണ് യുണൈറ്റഡിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. മാര്‍ഷ്യലും പോഗ്ബയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പോഗ്ബയെ, കോണര്‍ കോഡി ബോക്സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. എന്നാല്‍ കിക്കെടുത്ത പോഗ്ബക്ക് പന്ത് വലയില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞില്ല.
ഇതോടെ മാഞ്ചസ്റ്ററിനെതിരെ തുടര്‍ച്ചയായ രണ്ട് സീസണുകളിലെ നാല് മത്സരങ്ങളിലും വോള്‍വ്സിന് സമനില നേടാനായി. ലീഗിലെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തും വോള്‍വ്സ് 13 ാം സ്ഥാനത്തും തുടരുകയാണ്. കളിച്ച രണ്ടു കളികളും വിജയിച്ച ലിവര്‍പൂളാണ് പോയിന്റ് പട്ടികയിലെ ഒന്നാമന്‍. ആഴ്സണല്‍ രണ്ടാം സ്ഥാനത്തും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നാം സ്ഥാനത്തുമാണ്.
Adjust Story Font
16

