Quantcast

ഇനി ഐ.എസ്.എല്ലില്‍ പൂനെ സിറ്റി എഫ്.സി ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്

ഹോം മത്സരങ്ങള്‍ ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിൽ കളിക്കാനാണ് സാധ്യതയെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. 

MediaOne Logo

Web Desk 1

  • Published:

    26 Aug 2019 4:55 PM IST

ഇനി ഐ.എസ്.എല്ലില്‍ പൂനെ സിറ്റി എഫ്.സി ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്
X

ഐ.എസ്.എല്ലിന്റെ പുതിയ സീസണില്‍ പൂനെ സിറ്റി എഫ്.സി ടീം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദ് നിന്നുള്ള പുതിയൊരു ടീം ആയിരിക്കും പൂനെ സിറ്റിക്ക് പകരം ഐ.എസ്.എല്ലില്‍ കളിക്കുക. പൂനെ സിറ്റിയുടെ നഷ്ടത്തെ നേട്ടമാക്കിയാണ് ഹൈദരാബാദ് ടീം പുതിയ അങ്കത്തിന് ഇറങ്ങുക. സാമ്പത്തിക നഷ്ടങ്ങളെ തുടര്‍ന്ന് പൂനെ സിറ്റി എഫ്.സി ക്ലബ്ബ് പിരിച്ചുവിടാനാണ് അധികൃതരുടെ തീരുമാനമെന്ന് പറയപ്പെടുന്നു. ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ആദ്യം അവസാനിപ്പിക്കുന്ന പൂനെ സിറ്റി എഫ്.സിയില്‍ നിന്ന് പുതിയ ടീമിന് ഐ.എസ്.എല്ലില്‍ പങ്കെടുക്കാനുള്ള വഴി തുറക്കും.

ഹോം മത്സരങ്ങള്‍ ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിൽ കളിക്കാനാണ് സാധ്യതയെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതേസമയം, ഒരു പുതിയ സ്ഥാപനമെന്ന നിലയിൽ, എഫ്‌.സി പൂനെ സിറ്റിക്ക് ലഭിച്ച ട്രാന്‍സ്ഫര്‍ നിരോധനത്തിൽ നിന്ന് രക്ഷപ്പെടാനും ഹൈദരാബാദ് ആസ്ഥാനമായുള്ള ക്ലബിന് കഴിയും. ചെന്നൈയ്ക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതെ മിഡ്ഫീൽഡർ
ഗോർഡിലോയെ സ്വന്തമാക്കാൻ പൂനെ ശ്രമിച്ചെന്ന് കണ്ടെത്തിയാണ് അവര്‍ക്ക് ട്രാന്‍സ്ഫര്‍ വിലക്ക് വന്നത്.

സാമ്പത്തിക പ്രശന്ങ്ങളെത്തുടർന്ന് പ്രതിസന്ധി നേരിടുന്ന പൂനെയ്ക്ക് ഇരട്ടപ്രഹരമായിരുന്നു ഈ വിലക്ക്. പൂനെ സിറ്റിയെ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നെങ്കിൽ ഹൈദരാബാദിൽ നിന്നുള്ള പുതിയ ടീമിനും നിരോധനം ബാധകമാകുമായിരുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുൺ ത്രിപുരനേനിക്കൊപ്പം തെലങ്കാന വ്യവസായി വിജയ് മദ്ദൂരിയായിരിക്കും ഹൈദരാബാദ് ആസ്ഥാനമായുള്ള ടീമിന്റെ സഹ ഉടമകളിൽ ഒരാളെന്ന് ഗോൾ.കോം റിപ്പോര്‍ട്ട് ചെയ്തു.

TAGS :

Next Story