ചാമ്പ്യന്‍സ് ലീഗ്; ഗ്രൂപ് നിര്‍ണ്ണയം പൂര്‍ത്തിയായി
ലിവര്‍പൂള്‍ ഗ്രൂപ്പ് ഇയിലാണെങ്കില്‍ ബാഴ്സലോണ മരണ ഗ്രൂപ്പായ എഫിലാണ്...

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ടീമുകളുടെ ഗ്രൂപ്പ് നിര്‍ണ്ണയം പൂര്‍ത്തിയായി. മൊണോക്കോയില്‍ വെച്ചുനടന്ന ചടങ്ങില്‍ 32 ടീമുകളെ ഏഴ് ഗ്രൂപ്പാക്കിയാണ് തിരിച്ചിരിക്കുന്നത്.
നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍ ഗ്രൂപ്പ് ഇയിലാണ്. പി.എസ്.ജിയും റയല്‍മാഡ്രിഡുമാണ് ഗ്രൂപ്പ് എയിലെ പ്രധാന ടീമുകള്‍. ബയേണ്‍ മ്യൂണിക്കും ടോട്ടന്നവും ബിയിലും മാഞ്ചസ്റ്റര്‍ സിറ്റി സി ഗ്രൂപ്പിലും ബാഴ്‌സലോണയും ഇന്റര്‍മിലാനും ബൊറൂസിയ ഡോട്ട്മുണ്ടും എഫിലും ചെല്‍സിയും അയാക്‌സും ഗ്രൂപ്പ് എച്ചിലുമാണ്.
ഗ്രൂപ്പ് എ പി.എസ്.ജി, റയല്‍ മാഡ്രിഡ്, ക്ലബ്ബ് ബ്രൂഗ്ഗ്, ഗലാറ്റസറെ
ഗ്രൂപ്പ് ബി ബയേണ്‍ മ്യൂണിക്ക്, ടോട്ടനം, ഒളിമ്പ്യാക്കോസ്, റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ്
ഗ്രൂപ്പ് സി മാഞ്ചസ്റ്റര്‍ സിറ്റി, ഷക്തര്‍ ഡോനെസ്‌ക്, ഡിനാമോ സാഗ്രെബ്, അറ്റ്ലാന്റ
ഗ്രൂപ്പ് ഡി യുവെന്റസ്, അത്ലറ്റിക്കോ മാഡ്രിഡ്, ബയേര്‍ ലെവര്‍ക്കൂസന്‍, ലോക്കോമോട്ടിവ് മോസ്‌കോ
ഗ്രൂപ്പ് ഇ ലിവര്‍പൂള്‍, നാപ്പോളി, ആര്‍.ബി സാല്‍സ്ബര്‍ഗ്, ഗെന്‍ക്
ഗ്രൂപ്പ് എഫ് ബാഴ്സലോണ, ബൊറൂസ്സിയ ഡോട്ട്മുണ്ട്, ഇന്റര്‍ മിലാന്‍, സ്ലാവിയ പ്രാഹ്.
ഗ്രൂപ്പ് ജി സെനിത്, ബെനഫിക്ക, ഒളിമ്പിക് ലിയോണ്‍, ആര്‍.ബി ലെയ്പ്സിഗ്.
ഗ്രൂപ്പ് എച്ച് ചെല്‍സി, അയാക്സ്, വലന്‍സിയ, എഫ്.സി ലില്ലെ
സെപ്റ്റംബര്‍ 17-നാണ് ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ആരംഭിക്കുന്നത്. 2020 മെയ് 30-ന് ഇസ്താംബൂളില്‍ വെച്ചാണ് ഫൈനല്‍.
Adjust Story Font
16

