കേരള ബ്ലാസ്റ്റേഴ്‍സിന്റെ ആ ‘അത്ഭുത താരം’ ക്ലബ്ബ് വിടുന്നു
എഫ്.സി പൂനെ സിറ്റി കളമൊഴിയുന്ന ഇടത്തേക്കാണ് ഈ സീസണില്‍ ഹൈദരാബാദ് എഫ്.സി എത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്‍സിന് വേണ്ടി അരങ്ങേറ്റത്തില്‍ തന്നെ അത്ഭുതം കാണിച്ച താരമാണ് ഉത്തരാഖണ്ഡുകാരന്‍ ദീപേന്ദ്ര നേഗി. ഡേവിഡ് ജെയിംസിന്റെ കീഴില്‍ കളി മെനഞ്ഞവന്‍. പക്ഷേ പിന്നീടങ്ങോട്ട് പരിക്ക് വില്ലനായപ്പോള്‍ നേഗിയുടെ നിറംമങ്ങി. ഇപ്പോഴിതാ, കേരള ബ്ലാസ്റ്റേഴ്‍സില്‍ നിന്ന് പടി ഇറങ്ങുകയാണ് നേഗി. മുന്‍ കേരള ബ്ലാസ്റ്റേഴ്‍സ് സി.ഇ.ഒ വരുണ്‍ ത്രിപുരനേനി ഉടമയായ പുതിയ ഐ.എസ്.എല്‍ ക്ലബ്ബ് ഹൈദരാബാദ് എഫ്.സിയിലേക്കാണ് നേഗി കൂടുമാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഫ്.സി പൂനെ സിറ്റി കളമൊഴിയുന്ന ഇടത്തേക്കാണ് ഈ സീസണില്‍ ഹൈദരാബാദ് എഫ്.സി എത്തുന്നത്. 20 കാരനായ നേഗി, കഴിഞ്ഞ രണ്ടു സീസണിലും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്നു. അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ നേടി, അത്ഭുത താരമെന്ന വിശേഷണം സ്വന്തമാക്കിയ താരമായിരുന്നു നേഗി. എന്നാല്‍ ഹീറോ പരിവേഷം ചാര്‍ത്തി നല്‍കപ്പെട്ട നേഗി, പിന്നീടങ്ങോട്ട് മഞ്ഞപ്പടക്ക് വേണ്ടി മൂന്നു മത്സരങ്ങളില്‍ മാത്രമാണ് ബൂട്ടുകെട്ടിയത്. പരിക്കുകളായിരുന്നു നേഗിയുടെ കരിയറില്‍ വിള്ളല്‍ വീഴ്‍ത്തിയത്. കഴിഞ്ഞ സീസണില്‍ പരിക്ക് കാരണം താരത്തിന് ബെഞ്ചിലായിരുന്നു സ്ഥാനം. ഇതോടെ അവസരങ്ങളും ഇല്ലാതായി. ഈ സാഹചര്യത്തിലാണ് നേഗി ക്ലബ്ബ് വിടാന്‍ തീരുമാനിച്ചത്. ഹൈദരാബാദിനൊപ്പം കരിയര്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം.
Adjust Story Font
16

