Quantcast

ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം ഇന്ന് പുറത്തിറക്കും

ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ബ്രസീല്‍, അര്‍ജന്റീന, തുണീഷ്യ, അള്‍ജീരിയ, മൊറോക്കോ തുടങ്ങി ഇന്ത്യയുള്‍പ്പെടെയുള്ള 23 രാജ്യങ്ങളില്‍ ഒരേ സമയം ചിഹ്നം പ്രകാശിപ്പിക്കും.

MediaOne Logo

Web Desk 5

  • Published:

    3 Sept 2019 7:46 AM IST

ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം ഇന്ന് പുറത്തിറക്കും
X

ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ചിഹ്നം ഇന്ന് അനാച്ഛാദനം ചെയ്യും. ഫിഫ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തിറക്കുന്ന ലോഗോ ഖത്തര്‍ ഉള്‍പ്പെടെ വിവിധ ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ മുംബൈയിലാണ് ചിഹ്നത്തിന്റെ പ്രദര്‍ശനം.

ഫിഫ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രകാശനം ചെയ്യുന്ന 2022 ലോകകപ്പ് ചിഹ്നം ഖത്തര്‍ ആഘോഷപൂര്‍വമാണ് ലോകത്തിന് മുമ്പാകെ അവതരിപ്പിക്കുന്നത്. ഇന്ന് ഖത്തര്‍ സമയം രാത്രി 08.22ന് ദോഹ കോര്‍ണീഷിലെ ഖത്തറിന്റെ അഭിമാനസ്തംഭങ്ങളായ കൂറ്റന്‍ ടവറുകള്‍ക്ക് മേല്‍ ലോകകപ്പ് ചിഹ്നം പ്രദര്‍ശിപ്പിക്കും. പുറമെ കത്താറ ആംഫി തീയറ്റര്‍, സൂഖ് വാഖിഫ്, ഷെറാട്ടണ്‍ ഹോട്ടല്‍, ടോര്‍ച്ച് ടവര്‍ ദോഹ, ദോഹ ടവര്‍, സുബാറ ഫോര്‍ട്ട്, ആഭ്യന്തര മന്ത്രാലയം തുടങ്ങി കെട്ടിടങ്ങളെല്ലാം ഒരേസമയം ചിഹ്നമണിയും.

മിഡിലീസ്റ്റില്‍ ഖത്തറിന് പുറമെ കുവൈത്തിലെ കുവൈത്ത് ടവര്‍, ഒമാനിലെ ഒപ്പേര ഹൗസിലും ഒരേ സമയം ഡിജിറ്റല്‍ പ്രദര്‍ശനം അരങ്ങേറും. കൂടാതെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ബ്രസീല്‍, അര്‍ജന്റീന, തുണീഷ്യ, അള്‍ജീരിയ, മൊറോക്കോ തുടങ്ങി ഇന്ത്യയുള്‍പ്പെടെയുള്ള 23 രാജ്യങ്ങളില്‍ ഒരേ സമയം ചിഹ്നം പ്രകാശിപ്പിക്കും. ഇന്ത്യയില്‍ മുംബൈയിലെ ബാബുല്‍നാഥ് ജംഗ്ഷനിലാണ് പ്രദര്‍ശനം ഒരുക്കുന്നത്.

2022 ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ ഖത്തര്‍ സുപ്രിംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് ഡിജിറ്റല്‍ റിലീസിങിന്റെ ഏകോപനം നിര്‍വഹിക്കുന്നത്.

TAGS :

Next Story