സ്പോണ്‍സറുമായി ഭിന്നത; പ്രീ സീസണ്‍ ടൂര്‍ പൂര്‍ത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് മടങ്ങുന്നു
നാല് ആഴ്ച ദൈർഘ്യമുള്ള പ്രീസീസൺ 2019 സെപ്റ്റംബർ 4നാണ് ആരംഭിച്ചത്.

പ്രീ സീസണ്‍ ടൂര്‍ പൂര്‍ത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്സ് നാട്ടിലേക്ക് മടങ്ങുന്നു. സ്പോണ്‍സറുമായുള്ള അഭിപ്രായ ഭിന്നതയാണ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാതെ തിരിച്ച് വരുന്നതിന്റെ കാരണമെന്നാണ് സൂചന. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആറാമത് സീസണിന് മുന്നോടിയായാണ് കേരളാ ബ്ലാസ്റ്റേഴ്സ് യു.എ.ഇയിലെത്തിയത്.
നാല് ആഴ്ച ദൈർഘ്യമുള്ള പ്രീസീസൺ 2019 സെപ്റ്റംബർ 4നാണ് ആരംഭിച്ചത്. ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങള്‍ കൂടി ശേഷിക്കെയാണ് ദുബൈ സന്ദര്‍ശനം വെട്ടിച്ചുരുക്കി ടീം ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തുന്നത്.
Next Story
Adjust Story Font
16

