Quantcast

‘ഖത്തറിനെതിരായ മിന്നും പ്രകടനത്തിന് പിന്നില്‍ ആ ഒറ്റ പേര്’

ദോഹയില്‍ മീഡിയവണിന് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

MediaOne Logo

Web Desk 9

  • Published:

    12 Sept 2019 8:10 AM IST

‘ഖത്തറിനെതിരായ മിന്നും പ്രകടനത്തിന് പിന്നില്‍ ആ ഒറ്റ പേര്’
X

ഖത്തറിനെതിരെ ഇന്ത്യ നേടിയ വലിയ നേട്ടത്തില്‍ കോച്ച് ഇഗര്‍ സ്റ്റിമാച്ചിനെ പ്രകീര്‍ത്തിച്ച് താരങ്ങള്‍. കോച്ചിന് ആവശ്യത്തിന് സമയം നല്‍കിയാല്‍ ഇന്ത്യയ്ക്ക് ലോകകപ്പ് കളിക്കാമെന്ന് മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും സഹല്‍ അബ്ദുസ്സമദും പറഞ്ഞു. ദോഹയില്‍ മീഡിയവണിന് നല്‍കിയ അഭിമുഖത്തിലാണ് മൂവരും ഇക്കാര്യം വ്യക്തമാക്കിയത്.

സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന് ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ പുതിയ പരിശീലകനായി നിയമിതനായ ക്രൊയേഷ്യക്കാരന്‍ ഇഗര്‍ സ്റ്റിമാച്ചില്‍ വലിയ വിശ്വാസമാണ് ടീമിലെ മുഴുവന്‍ അംഗങ്ങള്‍ക്കും.

ഇപ്പോഴുള്ള യുവതാരങ്ങളെ വെച്ച് കോച്ചിന് ആവശ്യത്തിന് സമയം നല്‍കിയാല്‍ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ ലോകകപ്പ് കളിക്കുമെന്ന് അനസ് എടത്തൊടിക പറഞ്ഞു.

വിദേശത്ത് പോയി ട്രെയിനിങ് നേടുന്ന അത്രയും തന്നെ കൈമുതലാണ് സ്റ്റിമാച്ചിനെ പോലെ ഒരു വിദേശ കോച്ചിനെ ലഭിക്കുന്നതെന്ന് ആഷിഖ് പറഞ്ഞു.

ഗ്രൂപ്പിലെ ഏറ്റവും മികച്ച ടീമിനെ സമനിലയില്‍ പിടിച്ച സ്ഥിതിക്ക് അഫ്ഗാനെയും ബംഗ്ലാദേശിനെയും തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സഹല്‍ അബ്ദുസ്സമദ് പറഞ്ഞു.

TAGS :

Next Story