നെയ്മറിന്‍റെ വിലക്ക് വെട്ടിച്ചുരുക്കി

മാച്ച് ഒഫീഷ്യല്‍സിനോട് അപമര്യാദയായി പെരുമാറി എന്ന കുറ്റത്തിന് പി.എസ്.ജി സൂപ്പര്‍ താരം നെയ്മറിന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സ് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ്. മൂന്ന് യു.ഇ.എഫ്.എ മത്സരങ്ങളിലായിരുന്നു നെയ്മറിന് വിലക്ക്. അത് വെട്ടിക്കുറച്ച് രണ്ട് മത്സരങ്ങളിലേക്കാക്കി.
മൂന്ന് മത്സരങ്ങളിലുള്ള വിലക്കിനെതിരെ നെയ്മര്‍ അപ്പീല്‍ ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് വെട്ടിക്കുറച്ച് നടപട് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പി.എസ്.ജി പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതിനെ തുടര്‍ന്ന് വീഡിയോ അസിസ്റ്റന്‍റ് റെഫറി സംവിധാനം അപമാനകരമാണെന്ന് നെയ്മര്‍ വിമര്‍ശിച്ചിരുന്നു.
Next Story
Adjust Story Font
16

