Quantcast

ഈ ലോക ഇലവന്‍ പൊളിക്കും... ഫിഫയുടെ മെന്‍സ് ഇലവനില്‍ ഉള്‍പ്പെട്ട താരങ്ങള്‍ ഇവരെല്ലാമാണ്... 

ഫിഫയുടെ മികച്ച മെന്‍സ് ഇലവന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഇവരാണ്

MediaOne Logo

Web Desk 10

  • Published:

    24 Sept 2019 10:16 AM IST

ഈ ലോക ഇലവന്‍ പൊളിക്കും... ഫിഫയുടെ മെന്‍സ് ഇലവനില്‍ ഉള്‍പ്പെട്ട താരങ്ങള്‍ ഇവരെല്ലാമാണ്... 
X

ഈ വര്‍ഷത്തെ ഫിഫ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച താരത്തിനുള്ള പുരസ്കാരം സൂപ്പര്‍ താരം ലയണല്‍ മെസി സ്വന്തമാക്കിയിരിക്കുകയാണ്. അവാര്‍ഡ് പ്രഖ്യാപനത്തിനൊപ്പം ഫിഫയുടെ ബെസ്റ്റ് ഇലവനും അവര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച താരങ്ങള്‍ ഒരു ടീമില്‍ അണിനിരന്നാല്‍ അതുതന്നെ മനോഹരമായ കാഴ്ചയാകും. ഫിഫയുടെ മികച്ച മെന്‍സ് ഇലവന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഇവരാണ്.

പ്രതിരോധ നിര

സെര്‍ജിയോ റാമോസ് (റയല്‍ മാഡ്രിഡ്), മാത്തിസ് ഡിലൈറ്റ് (അയാക്സ് / യുവന്‍റസ്), വെര്‍ജില്‍ വാന്‍ഡൈക്ക് (ലിവര്‍പൂള്‍), മാര്‍സെല്ലോ (റയല്‍ മാഡ്രിഡ്)

മധ്യനിര

ഫ്രെങ്കി ഡിയോങ്ങ് (അയാക്സ് / ബാഴ്സലോണ), ലൂക്ക മോഡ്രിച്ച് (റയല്‍ മാഡ്രിഡ്), ഈഡന്‍ ഹസാര്‍ഡ് (ചെല്‍സി / റയല്‍ മാഡ്രിഡ്)

മുന്നേറ്റനിര

ലയണല്‍ മെസി (ബാഴ്സലോണ), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (യുവന്‍റസ്), കൈലിയന്‍ എംബാപ്പെ (പി.എസ്.ജി)

ഗോള്‍കീപ്പര്‍ : അലിസന്‍ ബെക്കര്‍ (ലിവര്‍പ്പൂള്‍)

2007 മുതല്‍ എല്ലാ വര്‍ഷവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും മുടങ്ങാതെ ലോക ഇലവനില്‍ ഇടം പിടിക്കാറുണ്ട്. ഇരുവരും പതിനൊന്നാം തവണയാണ് ലോക ഇലവനില്‍ സാന്നിധ്യം അറിയിക്കുന്നത്.

TAGS :

Next Story