സ്പാനിഷ് ലീഗ്; വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്സലോണ
വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലായിരുന്നു മൂന്ന് ഗോളുകളും പിറന്നത്

സ്പാനിഷ് ലീഗ് ഫുട്ബോളില്‍ വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്സലോണ. വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലായിരുന്നു മൂന്ന് ഗോളുകളും പിറന്നത്. കളി തുടങ്ങി ആറാം മിനുറ്റില്‍ തന്നെ ബാഴ്സ വലകുലുക്കി. അന്റോണിയോ ഗ്രീസ്മാനാണ് ബാഴ്സക്കായി ഗോള്‍ നേടിയത്.
പതിനഞ്ചാം മിനുറ്റില്‍ ആര്‍തര്‍ മെലോയിലൂടെ ബാഴ്സ ലീഡുയര്‍ത്തി. ഒന്നാം പകുതിക്കുതൊട്ടു മുമ്പ് വിയ്യാറയല്‍ ഒരു ഗോള്‍ മടക്കി. സാന്റി കാസോര്‍ലയായിരുന്നു ബാഴ്സയുടെ വലയില്‍ പന്ത് എത്തിച്ചത്. അതേസമയം സൂപ്പര്‍ താരം ലയണല്‍ മെസി മത്സരത്തിനിടെ പരിക്കേറ്റ് പുറത്ത് പോയത് ബാഴ്സക്ക് തിരിച്ചടിയായി.
ആദ്യ പകുതിയുടെ അവസാനത്തിലാണ് മെസിക്ക് പരിക്കേറ്റത്. തുടയെല്ലിനാണ് പരിക്ക്. രണ്ടാം പകുതിയില്‍ മെസി ഇറങ്ങിയില്ല. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമായി നാലാം സ്ഥാനത്താണ് ബാഴ്സലോണ.
Adjust Story Font
16

