ജൂനിയര്‍ മെസ്സി? അത്ഭുത ഗോളുമായി ബാഴ്‍സലോണ താരം

അത്ഭുത ഗോളുമായി ബാഴ്‍സലോണ ജൂനിയര്‍ താരം അലെക്‌സ് കൊളാഡൊ. ഞായറാഴ്ച്ച അത്‌ലറ്റിക്കോ ലാവന്റേയ്‌ക്കെതിരേ ബാഴ്‌സലോണ ബി ടീമിനായി കളത്തിലിറങ്ങിയ കൊളാഡൊ നേടിയ ഗോളാണ് ഇപ്പോള്‍ ഫുട്‍ബോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച വിഷയം.
90ാം മിനിറ്റില്‍ ലയണല്‍ മെസ്സിയെ ഓര്‍മിപ്പിക്കുംവിധം ഒരു ഇടങ്കാലന്‍ സോളോ ഗോള്‍. വലതു വിങ്ങില്‍ നിന്ന് മൂന്ന് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു കൊളാഡൊ. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ് ഈ വീഡിയോ. മെസ്സിയുടെ പിന്‍ഗാമിയാണ് അലെക്‌സ് കൊളാഡോ എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
Next Story
Adjust Story Font
16

