ചാമ്പ്യന്‍സ് ലീഗ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലക്ഷ്യമാണോ? ഗാര്‍ഡിയോളക്ക് പറയാനുള്ളത്

മാനുവെല്‍ പെല്ലഗ്രിയുടെ കീഴില്‍ സെമിയിലെത്തിയതാണ് ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയുടെ ഏറ്റവും മികച്ച പ്രകടനം.
ചാമ്പ്യന്‍ ലീഗ് കിട്ടിയില്ലെങ്കിലും നിരാശനാകാനില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗാര്‍ഡിയോള. ബാഴ്‍സലോണക്ക് രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത ഗാര്‍ഡിയോളക്ക് പക്ഷെ മാഞ്ചസ്റ്റര്‍ സിറ്റിയെ ക്വാര്‍ട്ടറിനപ്പുറം കൊണ്ട് പോകാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
"ലിവര്‍ പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബുകളുടെ ചാമ്പ്യന്‍ലീഗ് കളികള്‍ കാണാനായിരുന്നു ഇതുവരെ സിറ്റി ആരാധകരുടെ വിധി. എന്നാലിപ്പോള്‍ സിറ്റിയുടെ ഓരോ കളികളും പ്രതീക്ഷയോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു. ചാമ്പ്യന്‌ലീഗ് കിരീടം നേടാനുള്ള ടീമാവണമെങ്കില്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഒരു വര്‍ഷം ഫൈനലിലെത്തുകയും പിന്നീടൊരഞ്ച് വര്‍ഷം കാണാതിരിക്കുകയും ചെയ്യുന്ന ഒരു ടീമാവാനല്ല സിറ്റി ആഗ്രഹിക്കുന്നത്." ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ സഗരിബുമായുള്ള മത്സത്തിന് മുമ്പ് നടത്തിയ പത്രസമ്മേളത്തില് ഗാര്‍ഡിയോള പ്രതികരിച്ചു.
മാനുവെല്‍ പെല്ലഗ്രിയുടെ കീഴില്‍ സെമിയിലെത്തിയതാണ് ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയുടെ ഏറ്റവും മികച്ച പ്രകടനം.
Adjust Story Font
16

