Quantcast

നാര്‍ബി നാലടിച്ചു; ഏഴ് നിലയില്‍ പൊട്ടി ടോട്ടനം

ഈ സീസണിലെ ഏറ്റവും വലിയ പരാജയങ്ങള്‍ക്കൊന്നിന് ടോട്ടനം ഹോട്സ്പുര്‍ സ്റ്റേഡിയം സാക്ഷിയായി

MediaOne Logo

Web Desk 10

  • Published:

    2 Oct 2019 7:34 AM GMT

നാര്‍ബി നാലടിച്ചു; ഏഴ് നിലയില്‍ പൊട്ടി ടോട്ടനം
X

രണ്ടാം പകുതിയില്‍ മിന്നിക്കുന്ന നാല് ഗോളുകള്‍ വലയിലാക്കി സെര്‍ജ് നാര്‍ബി ഞെട്ടിച്ചപ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്ക് ടോട്ടനത്തെ തകര്‍ത്ത് പെട്ടിയിലാക്കി. ഒരു യൂറോപ്യന്‍ മത്സരത്തില്‍ ഒരു ഇംഗ്ലീഷ് ടീം സ്വന്തം മണ്ണില്‍ നേരിട്ട ഏറ്റവും വലിയ തോല്‍വി എന്ന പേരും പേറിയാണ് ടോട്ടനം മത്സരം അവസാനിപ്പിച്ചത്. സ്കോര്‍ ബയേണ്‍ 7 - 2 ടോട്ടനം.

പന്ത്രണ്ടാം മിനുറ്റില്‍ സണ്‍ ഹ്യൂങ് മിന്നിലൂടെ മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയ ടോട്ടനത്തിന്‍റെ കണക്കുകൂട്ടലുകളെ അപ്പാടെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് ബുണ്ടസ് ലിഗ ചാമ്പ്യന്‍മാര്‍ കളം നിറഞ്ഞത്. സണ്‍ നേടിയ ആദ്യ ഗോളിന് മറുപടിയുമായി പതിനഞ്ചാം മിനുറ്റില്‍ തന്നെ ബയേണിന്‍റെ ജോഷ്വാ കിമ്മിച്ച് പ്രത്യക്ഷപ്പെട്ടു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്കോര്‍ 1-1. എന്നാല്‍ ആരും കരുതിയിരുന്നില്ല, ഹോം ഗ്രൌണ്ടില്‍ ടോട്ടനത്തെ കാത്ത് ഒരു ദുരന്തം പതുങ്ങിയിരിപ്പുണ്ടെന്ന്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലെവന്‍റോസ്കി ബയേണ്‍ ഗോള്‍ വേട്ടക്ക് തുടക്കമിട്ടു. പിന്നീട് സെര്‍ജ് നാര്‍ബിയുടെ പകര്‍ന്നാട്ടമായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ നാര്‍ബിയുടെ പേരിന് മുന്നില്‍ നാല് സമയ ക്രമങ്ങള്‍ പ്രത്യക്ഷപ്പെട്ടു. '53, '55, '83, '88. ഇതിനിടയില്‍ ഹാരി കെയ്നിന് ലഭിച്ച പെനാല്‍ട്ടിയിലൂടെ ടോട്ടനം ഒരു ഗോള്‍ മടക്കിയടിച്ചെങ്കിലും അത് ബയേണിനെ തെല്ലു പോലും ഭയപ്പെടുത്തിയില്ല. എണ്‍പത്തിയേഴാം മിനുറ്റില്‍ ലെവന്‍റോസ്കി വീണ്ടും ബയേണിനായി ഗോള്‍ നേടി. ഈ സീസണിലെ ഏറ്റവും വലിയ പരാജയങ്ങള്‍ക്കൊന്നിന് ടോട്ടനം ഹോട്സ്പുര്‍ സ്റ്റേഡിയം സാക്ഷിയായി.

TAGS :

Next Story