Quantcast

തോറ്റെങ്കിലും ചുവന്ന ചെകുത്താന്മാരെ വിറപ്പിച്ച് സാല്‍സ്ബര്‍ഗ്

അത്യന്തം വീറും വാശിയും നിറഞ്ഞതായിരുന്നു ആന്‍ഫീലിഡിനെ കോരിത്തരിപ്പിച്ച മത്സരം

MediaOne Logo

Web Desk 10

  • Published:

    3 Oct 2019 3:01 AM GMT

തോറ്റെങ്കിലും ചുവന്ന ചെകുത്താന്മാരെ വിറപ്പിച്ച് സാല്‍സ്ബര്‍ഗ്
X

ഓസ്ട്രിയന്‍ ക്ലബായ സാല്‍സ് ബര്‍ഗിനെതിരെ നടന്ന ചാമ്പ്യന്‍സ് ലീഗിലെ വാശിയേറിയ മത്സരത്തില്‍ ലിവര്‍പ്പൂളിന് ജയം. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ക്ലോപിന്‍റെ കറുത്ത ചെകുത്താന്മാര്‍ സാല്‍സ്ബര്‍ഗിനെയും തറപറ്റിച്ച് വിജയകുതിപ്പ് തുടര്‍ന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ലിവര്‍പൂളിനെതിരെ ശക്തമായ തിരിച്ച് വരവ് നടത്തിയതിന് ശേഷമാണ് സാല്‍സ്ബര്‍ഗ് കീഴടങ്ങിയത്. മുഹമ്മദ് സലാഹ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മാനെയും റോബട്ട്സണുമാണ് ടീമിനായി മറ്റ് ഗോളുകള്‍ നേടിയത്.

അത്യന്തം വീറും വാശിയും നിറഞ്ഞതായിരുന്നു ആന്‍ഫീലിഡിനെ കോരിത്തരിപ്പിച്ച മത്സരം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിനിറങ്ങിയ ലിവര്‍പൂള്‍ മാനെയും റോബേര്‍ട്ട്സണും നേടിയ ഗോളുകള്‍ക്ക് പിന്നാലെ മുഹമ്മദ് സലാഹ് നേടിയ മൂന്നാം ഗോളിലൂടെയാണ് ആദ്യ പകുതിയില്‍ തന്നെ ഏറെ മുന്നിലെത്തിയത്. തുടക്കത്തില്‍ തന്നെ ബഹുദൂരം പിന്നിലായിട്ടും തളരാതെ ശക്തമായ തിരിച്ച് വരവാണ് സാല്‍സ്ബര്‍ഗ് നടത്തിയത്. ഹ്വാന്‍ ലീയീലൂടെ 39 മിനിട്ടുല്‍ ആദ്യ ഗോള്‍ നേടി. അമ്പത്തിയാറാം മിനുട്ടില്‍ മിനാമിനോയിലൂടെയും 60 മിനിട്ടില്‍ ഹലാന്‍ഡിലൂടെയും തുടരെ രണ്ടു ഗോളുകള്‍ നേടി സമനില പിടിച്ച് വാങ്ങി.

ശക്തമായ തിരിച്ച് വരവ് നടത്തിയിട്ടും കാത്തിരുന്ന ദുര്‍വിധി സല്‍സ്ബര്‍ഗിനെ വിട്ടൊഴിഞ്ഞില്ല. അറുപത്തിയൊമ്പതാം മിനുട്ടില്‍ രണ്ടാം ഗോളും സ്വന്തം പേരില്‍ കുറിച്ച സലാഹ് ടീമിന് നിര്‍ണായക ലീഡും വിജയവും സമ്മാനിച്ചു. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ലിവര്‍പൂള്‍ ഗ്രീന്‍ഫീല്‍ഡില്‍ ആദ്യ ജയം സ്വന്തമാക്കിയപ്പോള്‍ ലീഗിലെ ആദ്യ പരാജയമാണ് സാല്‍സ്ബര്‍ഗ് നേരിട്ടത്.

TAGS :

Next Story