Quantcast

കളി തുടങ്ങി 13ാം സെക്കന്റില്‍ ചുവപ്പ് കാര്‍ഡ്; നാണക്കേടിന്റെ റെക്കോര്‍ഡുമായി ഈ ഗോള്‍കീപ്പര്‍

കിക്കേഫിന് പിന്നാലെ എതിര്‍ ടീം പോസ്റ്റിന് നേരെ അടിച്ച പന്ത് ബോക്സിന് പുറത്ത് വന്ന് കൈകൊണ്ട് തൊട്ടിയതിനാണ് റഫറി ചുവപ്പ് കാര്‍ഡ് വിധിച്ചത്. 

MediaOne Logo

Web Desk

  • Published:

    23 Oct 2019 12:41 PM IST

കളി തുടങ്ങി 13ാം സെക്കന്റില്‍ ചുവപ്പ് കാര്‍ഡ്; നാണക്കേടിന്റെ റെക്കോര്‍ഡുമായി ഈ ഗോള്‍കീപ്പര്‍
X

കളി തുടങ്ങി 13 ാം സെക്കന്റില്‍ തന്നെ ചുവപ്പ് കാര്‍ഡ് വാങ്ങിയതിന്റെ നാണക്കേടിലാണ് തുര്‍ക്കിയിലെ ഒരു ഗോള്‍കീപ്പര്‍. നാണക്കേടിന്റെ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത് തുര്‍ക്കി ലീഗിലെ കോന്യസ്പോറിന്റെ ഗോള്‍ കീപ്പര്‍ സെര്‍ക്കന്‍ കിരിന്റിലിയാണ്.

കിക്കേഫിന് പിന്നാലെ എതിര്‍ ടീം പോസ്റ്റിന് നേരെ അടിച്ച പന്ത് ബോക്സിന് പുറത്ത് വന്ന് കൈകൊണ്ട് പിടിച്ചെടുത്തതിനാണ് റഫറി ചുവപ്പ് കാര്‍ഡ് വിധിച്ചത്. റഫറി കാര്‍ഡ് ഉയര്‍ത്തുന്നതിന് മുമ്പ് തന്നെ ചെയ്തത് തെറ്റാണെന്ന് ഉറപ്പായതു കൊണ്ടാകാം കിരിന്റിലി ഗ്ലൌസ് അഴിച്ച് കളത്തിന് പുറത്തേക്ക് നടന്നു തുടങ്ങിയിരുന്നു. റഫറി പിന്നാലെ എത്തിയാണ് കിരിന്റിലിയെ ചുവപ്പ് കാര്‍ഡ് കാണിച്ചത്.

എതിര്‍ ടീം ഗോളെന്നുറപ്പിച്ച നീക്കം കിരിന്റിലി സ്വയം ചുവപ്പ് കാര്‍ഡ് ഏറ്റുവാങ്ങി പ്രതിരോധിക്കുകയായിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും കോന്യസ്പോറിന്റെ വിധി മാറ്റിയെഴുതാനായില്ല. കളിയില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കോന്യസ്പോര്‍ പരാജയപ്പെട്ടു.

TAGS :

Next Story