Quantcast

യുവേഫ ചാമ്പ്യൻസ് ലീ​ഗ്; ​ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുറച്ച് ബാഴ്സയും ഡോട്മുണ്ടും

മരണ ഗ്രൂപ്പില്‍ ഡോട്മുണ്ടും ഇന്റർമിലാനും തമ്മിലാണ് സൂപ്പർ പോരാട്ടം നടക്കുന്നത്.

MediaOne Logo

Web Desk

  • Published:

    23 Oct 2019 2:45 PM GMT

യുവേഫ ചാമ്പ്യൻസ് ലീ​ഗ്; ​ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുറച്ച് ബാഴ്സയും ഡോട്മുണ്ടും
X

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കാനിരിക്കുന്നത് തീ പാറും പോരാട്ടങ്ങൾ. സൂപ്പർ പോരാട്ടം നടക്കുന്നത് മരണ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കുന്ന എഫിലാണ്. പോയിന്‍റ് ടേബിളില്‍ ബാഴ്സക്കും മുന്നിലുള്ള ബൊറുഷ്യ ഡോട്മുണ്ടും ടേബിളിലെ അവസാന സ്ഥാനക്കാരായ ഇന്റർമിലാനും തമ്മിലാണ്. മിലാന്‍റെ തട്ടകത്തിലാണ് മത്സരം അരങ്ങേറുന്നത്.

സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ എവേ മത്സരത്തിൽ സ്ലാവിയ പ്രാഹയെയാണ് നേരിടുന്നത്. നിലവിൽ ഗ്രൂപ്പിൽ ബാഴ്സക്കു പിറകിൽ മൂന്നാം സ്ഥാനത്താണ് സ്ലാവിയ.

ബാഴ്സ വിജയിക്കുകയും ഡോട്മുണ്ട് തോൽക്കുകയും ചെയ്താൽ ബാഴ്സക്ക് ഗ്രൂപ്പിൽ ഒന്നാമതെത്താം. തിരിച്ചാണെങ്കിൽ ഡോട്മുണ്ട് ഒന്നാം സ്ഥാനം നിലനിറുത്തും.

മറ്റു രണ്ട് ടീമുകളും തോറ്റാൽ മാത്രമേ സ്ലാവിയ പ്രാഹക്ക് മുന്നോട്ടുള്ള വഴി തുറക്കുകയുള്ളു. അതിനാല്‍ തന്നെ മരണ ഗ്രൂപ്പിലെ ഇന്നത്തെ പോരാട്ടങ്ങൾ അല്‍പ്പം കനക്കും.
ഗ്രൂപ്പ് എച്ചിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ അയാക്‌സ് ആംസ്റ്റർഡാം സ്വന്തം ഗ്രൗണ്ടിൽ ചെൽസിയെയാണ് ഇന്ന് നേരിടുക. നിലവിൽ രണ്ട് വിജയങ്ങളുമായി ഗ്രൂപ്പിൽ ഒന്നാമതാണ് അയാക്‌സ്. ഒരോ വിജയവും തോൽവിയുമായി മൂന്നാമതായാണ് ചെൽസിയുടെ സ്ഥാനം.

ഗ്രൂപ്പ് ഇയിലെ പോരാട്ടം നിലവിലെ ചാമ്പ്യന്മാരും ലീഗിലെ കരുത്തരുമായ ലിവർപൂളും ബെൽജിയൻ ക്ലബ്ബ് ഗെൻകിനും തമ്മിലാണ്. ഗെൻകിന്റെ തട്ടകത്തിലാണ് മത്സരം നടക്കുന്നത്.
ഗ്രൂപ്പിൽ ലിവർപൂളും ഗെൻകിനും യഥാക്രമം രണ്ടും നാലും സ്ഥാനങ്ങളിലാണ് നിലവിലുള്ളത്. വിജയിച്ചാൽ ചാമ്പ്യന്മാർക്ക് ഒന്നാം സ്ഥാത്തേക്ക് കുതിക്കാം.

രാത്രി 10:25നാണ് അയാക്സ്-ചെല്‍സി പോരാട്ടം. മറ്റു മത്സരങ്ങള്‍ പുലര്‍ച്ചെ 12:30ന് നടക്കും.

TAGS :

Next Story