Quantcast

മുംബൈ കരുത്തിനെ സമനിലയില്‍ തളച്ച് ചെന്നൈ

സമനിലയോടെ പോയിന്‍റ് ടേബിളില്‍ മുംബൈ രണ്ടാമതെത്തി.

MediaOne Logo

Web Desk

  • Published:

    27 Oct 2019 10:14 PM IST

മുംബൈ കരുത്തിനെ സമനിലയില്‍ തളച്ച് ചെന്നൈ
X

ഐ.എസ്.എല്‍ ആറാം സീസണില്‍ പോയിന്‍റ് ടേബിളില്‍ അക്കൌണ്ടു തുറന്ന് ചെന്നൈ. കരുത്തരായ മുംബൈ എഫ്.സിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് ചെന്നൈ ആദ്യ പോയിന്‍റ് കരസ്ഥമാക്കിയത്.

മത്സരം സമനിലയിലായെങ്കിലും ഒരു പോയിന്‍റ് നേടുക വഴി പോയിന്‍റ് ടേബിളില്‍ മുംബൈ രണ്ടാമതെത്തി. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ മുംബൈ തോല്‍പ്പിച്ചിരുന്നു. രണ്ടു മത്സരങ്ങളില്‍ നിന്നായി മുംബൈക്ക് നാലു പോയിന്‍റുണ്ട്. നാലു പോയിന്‍റോടെ തന്നെ നോര്‍ത്ത് ഈസ്റ്റാണ് പോയിന്‍റ് ടേബിളില്‍ മുന്നില്‍. ഗോള്‍ ശരാശരിയില്‍ ആണ് നോര്‍ത്ത് ഈസ്റ്റ് മുംബൈയെ പിന്നിലാക്കിയത്. ഒരു പോയിന്‍റുമായി അക്കൌണ്ട് തുറന്ന ചെന്നൈ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാമതെത്തി.

ഇരു ടീമിനും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല. മുംബൈക്ക് തുണയായത് ഗോളി അമരീന്ദര്‍ സിങ്ങിന്‍റെ മികച്ച പ്രകടനമാണ്. മത്സരത്തിന്‍റെ അവസാന മിനിറ്റില്‍ മുംബൈയുടെ സൌവിക് ചക്രവര്‍ത്തി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

ഗോവയുമായുള്ള ആദ്യ മത്സരത്തില്‍ എതിരില്ലാത്ത 3 ഗോളിന് ചെന്നൈ പരാജയപ്പെടുകയായിരുന്നു.

TAGS :

Next Story