ഷെയ്ഖ് കമാല്‍ ഇന്‍റര്‍നാഷണല്‍ ക്ലബ് കപ്പ് ഫുട്ബോള്‍; ഗോകുലം മുന്നില്‍
27ാം മിനുറ്റില്‍ ഹെന്റി കിസീക്കയാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്.

ബംഗ്ലാദേശില്‍ നടക്കുന്ന ഷെയ്ഖ് കമാല്‍ അന്താരാഷ്ട്ര ക്ലബ് കപ്പ് സെമിയില്‍ ചിറ്റഗോങ്ങ് അബഹാനി ലിമിറ്റഡിനെതിരെ കേരളാ എഫ്സി മുന്നില്‍. 27ാം മിനുറ്റില്‍ ഹെന്റി കിസീക്കയാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്.
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍റെ (എ.എഫ്.സി) അംഗീകാരമുള്ള ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ കേരള ടീമാണ് ഗോകുലം. പങ്കെടുക്കുന്ന ആദ്യ ടൂര്‍ണമെന്‍റില്‍ തന്നെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയ ടീം ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി.എഫ്.സിയെ വീഴ്ത്തിയാണ് സെമിയില്‍ എത്തിയത്. ഈ മാസം 31നാണ് ഫൈനല്‍.
Next Story
Adjust Story Font
16

