ബാഴ്സലോണക്ക് തോല്‍വി
റയല്‍ മാഡ്രിഡ് -റയല്‍ ബെറ്റിസ് മത്സരം ഗോള്‍ രഹിതവും അത്‍ലറ്റികോ മാഡ്രിഡ്- സെവിയ്യ മത്സരം ഓരോ ഗോള്‍ വീതം നേടിയും സമനിലയില്‍ പിരിഞ്ഞു

സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്സലോണക്ക് തോല്‍വി. ലെവന്‍റോയോടാണ് തോറ്റത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖര്‍ ജയിച്ചപ്പോള്‍ മാഞ്ചസ്റ്ററ്‍ യുണൈറ്റഡ് പരാജയപ്പെട്ടു,
എവേ മത്സരത്തില്‍ 38 ആം മിനിറ്റില്‍ പൈനാല്‍ട്ടിയിലുടെ മെസി നേടിയ ഗോളിന് ബാഴ്സലോണ മുന്നിലെത്തിയെങ്കിലും ഇടവേളക്ക് ശേഷം ബാഴ്സലോണയുടെ പ്രതിരോധത്തെ കാഴ്ച്ചക്കാരക്കി മൂന്ന് പ്രാവശ്യം ലെവന്റെ വലകുലുക്കി.
റയല്‍ മാഡ്രിഡ് -റയല്‍ ബെറ്റിസ് മത്സരം ഗോള്‍ രഹിതവും അത്‍ലറ്റികോ മാഡ്രിഡ്- സെവിയ്യ മത്സരം ഓരോ ഗോള്‍ വീതം നേടിയും സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ 22 പോയിന്‍റാണ് ബാഴ്സലോണക്കും റയലിനുമെങ്കില്ലും ഗോള്‍ ശരാശരിയില്‍ ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്.
ബേണ്‍മൌത്തിനോട് ഒരു ഗോളിനാണ് മാഞ്ചസ്റ്ററിന്റെ തോല്‍വി. പതിനൊന്ന് മത്സരം കളിച്ച മാഞ്ചസ്റ്ററിന്‍റെ നാലാമത്തെ തോല്‍വിയാണിത്. മറ്റ് മത്സര ത്തില്‍ ലിവര്‍പുള്‍ ആസ്റ്റണ്‍ വില്ലയെയും ചെല്‍സി വാറ്റ് ഫോഡിനെയും, മാഞ്ചസറ്റര്‍ സിറ്റി സൌത്താപ്ടണിനെയു തോല്‍പ്പിച്ചു, ആര്‍സണല്‍ വോള്‍വ്സ് മത്സരം സമനിലയില്‍ കലാശിച്ചു. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള സിറ്റിയെക്കാള്‍ അഞ്ച് പോയിന്റ് അധികം നേടി 31 പോയിന്റുമായി ലീവര്‍പുളാണ് മുന്നില്‍. ഇറ്റാലിയന്‍ ലീഗില്‍ ടോറിനോയെയെ യുവന്റസ് പരാജയപ്പെടുത്തി. ലീഗില്‍ തോല്‍വിയറിയാതെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് യുവന്‍സ്.
Adjust Story Font
16

