Quantcast

സന്തോഷ് ട്രോഫി; ആന്ധ്രയെ മുക്കി കേരളം

MediaOne Logo

Web Desk

  • Published:

    5 Nov 2019 6:32 PM IST

സന്തോഷ് ട്രോഫി; ആന്ധ്രയെ മുക്കി കേരളം
X

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിൽ ആന്ധ്രപ്രദേശിനെ ഗോൾ മഴയിൽ മുക്കി കേരളത്തിന് തകർപ്പൻ തുടക്കം. എതിരാല്ലാത്ത അഞ്ച് ഗോളിന്റ മിന്നും ജയമാണ് കേരളം സ്വന്തമാക്കിയത്.

മത്സരത്തിന്റെ മുഴുവൻ സമയവും കേരളത്തിന്റെ ആധിപത്യം കണ്ട മത്സരത്തിൽ, ആദ്യ പകുതിയിൽ തന്നെ കേരളം രണ്ട് ഗോളുകളാണ് എതിർ വലയിലേക്ക് അടിച്ചു കയറ്റിയത്.

വിപിൻ തോമസാണ് കേരളത്തന്റെ ആദ്യ ഗോൾ സ്കോർ ചെയ്തത്. നാൽപ്പത്തിനാലാം മിനിറ്റിലായിരുന്ന ഹെഡറിലൂടെയുള്ള വിപിന്റെ ഗോൾ. രണ്ട് മിനിറ്റിന് ശേഷം തന്നെ രണ്ടാം ഗോളും കേരളം നേടി. ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലിയോൺ അഗസ്റ്റിൻ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.

രണ്ടാം പകുതി തുടങ്ങി 53ാം മിനിറ്റിൽ എമിൽ ബെന്നിയിലൂടെ കേരളം
ഗോളടി തുടർന്നു. പത്ത് മിനിറ്റിന്റെ ഇടവേളയിൽ 63ാം മിനിറ്റിൽ വീണ്ടും എമിൽ ബെന്നി വല കുലുക്കി. ഇഞ്ചുറി ടെെമിൽ എൻ ഷിഹാദിന്റെ ഹെഡർ ഗോളിലൂടെ അഞ്ചാം ഗോളും നേടി കേരളം പട്ടിക പൂർത്തിയാക്കി.

ഈ മാസം 9ന് തമിഴ്നാടുമായാണ് കേരളത്തിന്‍റെ രണ്ടാം മത്സരം. രണ്ടാം കളിയും ജയിച്ച് അവസാന റൌണ്ടിലേക്ക് കടന്നു കയറാനാകുമെന്ന പ്രതീക്ഷയിലാണ് കേരളാ ടീം.

TAGS :

Next Story