സന്തോഷ് ട്രോഫി: കേരളം ഇന്നിറങ്ങും
സന്തോഷ് ട്രോഫിയുടെ യോഗ്യത റൗണ്ടിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ യുവതാരങ്ങളാണ് ടീമിന്റെ കരുത്ത്.

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിൽ കേരളം ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ടാണ് മത്സരം. ആന്ധ്രപ്രദേശണ് എതിരാളികൾ.
സന്തോഷ് ട്രോഫിയുടെ യോഗ്യത റൗണ്ടിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ യുവതാരങ്ങളാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍. പരിശീലകന്‍ ബിനോ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പരിശീലനം ആത്മവിശ്വാസം പകരുന്നുണ്ട്. ഗോൾ കീപ്പർ മിഥുനാണ് കേരളത്തെ നയിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കേരളമിറങ്ങുമ്പോള്‍ ആരാധകരുടെ നിറഞ്ഞ പ്രോത്സാഹനം കരുത്താകും. ഈ മാസം ഒമ്പതിന് തമിഴ്നാടുമായാണ് കേരളത്തിന്റെ രണ്ടാം മത്സരം. രണ്ടു കളിയും ജയിച്ച് അവസാന റൌണ്ടിലേക്ക് കടന്നു കയറാനാകുമെന്ന പ്രതീക്ഷയിലാണ് കേരളാ ടീം.
Next Story
Adjust Story Font
16

