Quantcast

ചാമ്പ്യന്‍സ് ലീഗില്‍ റയലിന്‍റെ ഗോള്‍ ‘ആറാട്ട്’; വമ്പന്മാര്‍ക്ക് ജയം

റോഡ്രിഗോ ഹാട്രിക് നേടിയ മത്സരത്തില്‍ ബെന്‍സേമ, സെര്‍ജിയോ റാമോസ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്

MediaOne Logo

Web Desk

  • Published:

    7 Nov 2019 3:39 AM GMT

ചാമ്പ്യന്‍സ് ലീഗില്‍ റയലിന്‍റെ ഗോള്‍ ‘ആറാട്ട്’; വമ്പന്മാര്‍ക്ക് ജയം
X

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ ടീമുകള്‍ക്ക് ജയം. റയല്‍ മാഡ്രിഡ്, യുവന്റസ്, ബയേണ്‍ മ്യൂണിക്ക്, പിഎസ്ജി, ടോട്ടനം ടീമുകള്‍ വിജയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അറ്റ്‍ലാന്‍ഡ സമനിലയില്‍ തളച്ചു. അത്‍ലറ്റികോ മാഡ്രിഡിനെ ബയര്‍ ലെവര്‍കൂസന്‍ അട്ടിമറിച്ചു. ഗ്രൂപ്പ് എയില്‍ ടര്‍ക്കിഷ് ക്ലബ്ബിനെ മറുപടിയില്ലാത്ത ആറ് ഗോളിനാണ് മുന്‍ ചാമ്പ്യന്മാരായ റയല്‍ തോല്‍പ്പിച്ചത്. റോഡ്രിഗോ ഹാട്രിക് നേടിയ മത്സരത്തില്‍ ബെന്‍സേമ, സെര്‍ജിയോ റാമോസ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.

ഇതേ ഗ്രൂപ്പില്‍ ക്ലബ് ബ്രൂഗയെ ഇക്കാര്‍ഡിയുടെ ഗോളില്‍ പിഎസ്ജി തോല്‍പ്പിച്ചു. ഗ്രൂപ്പ് ബിയില്‍ ബയേണ്‍ മ്യൂണിക്കും ടോട്ടനവും ജയിച്ചു. ഒളിംപ്യാക്കോസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബയേണ്‍ തോല്‍പ്പിച്ചത്. ഗ്രൂപ്പ് ഡിയില്‍ ലോകോമോട്ടീവ് മോസ്ക്കോക്കെതിരെ യുവന്റസ് ജയം നേടിയപ്പോള്‍ അത്‍ലറ്റികോ മാഡ്രിഡിനെ ബയര്‍ ലെവര്‍കൂസന്‍ അട്ടിമറിച്ചു. ഗ്രൂപ്പ് സിയില്‍ മുന്നിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്നിലുള്ള അറ്റ്‍ലാന്‍ഡ 1-1 ന് സമനിലയില്‍ തളച്ചു

TAGS :

Next Story